മെറ്റാ:ബാബിലോൺ

This page is a translated version of the page Meta:Babylon and the translation is 92% complete.
Outdated translations are marked like this.
Globe of letters.png
ബാബിലോൺ
വിക്കിമീഡിയ വിവർത്തകരുടെ പോർട്ടൽ/നോട്ടീസ്‍ബോർഡ്
ബാബിലോൺ മെറ്റാ വിവർത്തനങ്ങൾക്കും അറിയിപ്പുകൾക്കും വേണ്ടിയുള്ള കവാടമാണ്. വിവർത്തങ്ങളെകുറിച്ചുള്ള മുഖ്യ സംവാദങ്ങൾക്കായി ഇവിടം സന്ദർശിക്കാവുന്നതാണ്.

വിനിമയം

 • ബാബിലോൺ സംവാദ താള്‍
  വിവർത്തനങ്ങളെക്കുറിച്ച് നിങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളും സംശയങ്ങളും നിർദ്ദേശങ്ങളും മറ്റും ഈ പേജിൽ എഴുതുക.
 • വിവർത്തകരുടെ മെയിലിംഗ് പട്ടിക
  വിക്കിമീഡിയ വിവർത്തകരുടെ ഔദ്യോഗിക മെയിലിംഗ് പട്ടിക. സൈൻ അപ്പ് ചെയ്യുക!
 • #വിക്കിമീഡിയ-വിവർത്തനംconnect
  വിവർത്തകർക്കുള്ള ഔദ്യോഗിക IRC ചാനൽ. നിങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോൾ, ചാറ്റ് ചെയ്യാൻ താൽപ്പര്യപ്പെടുമ്പോൾ അല്ലെങ്കിൽ പുതിയ അഭ്യർത്ഥനകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾകള്‍ അറിയുവാൻ ഞങ്ങളെ സന്ദർശിക്കുക!
 • വിവർത്തകരുടെ വാർത്താക്കുറിപ്പ്
  മെയിലിംഗ് പട്ടികയ്‌ക്ക് പകരമായി, ഓൺ-വിക്കി വാർത്താക്കുറിപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് അറിയിപ്പുകള്‍ അയയ്‌ക്കും

വിവർത്തന അപേക്ഷകൾ

പുതിയ സിസ്റ്റത്തിന്റെ സഹായത്തോടെ മെറ്റാ-വിക്കിയിലെ എല്ലാ വിവർത്തന അഭ്യർത്ഥനകളും ഈ ഓട്ടോമാജിക്കൽ പേജ് പട്ടികപ്പെടുത്തുന്നു. (see വിവർത്തന എക്സ്‍റ്റൻഷൻ-സഹായം).

നേരിട്ടുള്ള കണ്ണികൾ:

വിവർത്തകനാകാൻ സൈൻ അപ്പ് ചെയ്യുക

വിക്കിമീഡിയ പ്രോജക്റ്റുകളിലെ വിവർത്തന പ്രശ്നങ്ങൾ

Translation of the week

നിലവിലില്ലാത്ത ലേഖനങ്ങൾ‌ വിവർത്തനം ചെയ്ത് വിക്കിപീഡിയകളിലേക്ക് ചേർ‌ക്കുന്ന ഒരു പ്രോജക്റ്റാണ് മെറ്റാ-വിക്കിയിലെ വാരത്തിലെ വിവർത്തനം.

വിക്കിസ്പെല്ലിംഗ്

ഞങ്ങൾ‌ വിവർ‌ത്തകർ‌ ചിന്തിക്കുന്നതിന് വിപരീതമായി ;-), കാര്യങ്ങൾ‌ എല്ലായ്‌പ്പോഴും വിവർത്തനം ചെയ്യരുത്. അതുകൊണ്ട് തന്നെയാണ് ശരിയായ നാമങ്ങളും പ്രാദേശിക പേരുകളും തെറ്റായി എഴുതുന്നത് ഒഴിവാക്കാൻ വിക്കിസ്പെല്ലിംഗ് സൃഷ്ടിച്ചത്. ഇതൊരു ട്രാൻസ്-വിക്കി, ബഹുഭാഷാ പദ്ധതിയാണ്. വിക്കിസ്പെല്ലിംഗില്‍ നിങ്ങളുടെ ഭാഷയിലുള്ള വിവർത്തനങ്ങള്‍ പരിശോധിച്ചുകൊണ്ട് സഹായിക്കുണമേ എന്ന് അഭ്യർത്ഥിക്കുന്നു. പങ്കെടുക്കാനും മടിക്കേണ്ടതില്ല!

വിക്ഷണറി താളുകളുടെ വലിയക്ഷരവത്കരണം

വലിയ അക്ഷരങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഭാഷകൾക്ക് വ്യത്യസ്ത നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലീഷിൽ‌, മാസ നാമങ്ങളും മിക്ക തൊഴിൽ ശീർ‌ഷകങ്ങളും എല്ലായ്‌പ്പോഴും വലിയക്ഷരമാക്കുന്നു,എന്നാൽ ഫ്രഞ്ച് ഭാഷയിൽ അങ്ങനെയില്ല. ഇപ്പോള്‍ മിക്ക വിക്‌ഷണറി പ്രോജക്റ്റുകളും വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നുണ്ട്. വലിയക്ഷരവൽക്കരണവുമായി ബന്ധപ്പെട്ട് ഓരോ ഭാഷയ്ക്കും എന്തൊക്കെ നിയമങ്ങളാണുള്ളതെന്ന് വിക്ഷണറിക്ക് അറിയേണ്ടതുണ്ട്. വലിയക്ഷരമാക്കൽ പട്ടിക പൂർത്തിയാക്കാൻ ദയവായി സഹായിക്കുക!

വിക്കിപ്രൊജക്റ്റ് വിവർത്തനം വിക്കിസോഴ്‌സിൽ

വിവർത്തനം ചെയ്യപ്പെട്ടിട്ടില്ലാത്തതോ അല്ലെങ്കിൽ‌ പകർ‌പ്പവകാശ വിവർത്തനങ്ങൾ‌ മാത്രമുള്ളതോ ആയ സോഴ്സ്ടെക്‍സ്റ്റുകളുടെ പഴയ വിവർത്തനങ്ങള്‍ ശേഖരിക്കുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനുമായി വിവിധ വിക്കിസോഴ്‌സ് വിക്കികൾ‌ തമ്മിൽ ഏകോപിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ആണിത്. ഇംഗ്ലീഷ് വിക്കിസോഴ്‌സിൽ ആണ് ഇത് നടത്തപ്പെടുന്നത്.

പ്രാദേശികവത്ക്കരിക്കലിനെക്കുറിച്ച്

വിവർത്തകർക്കും ഡവലപ്പർമാർക്കും പ്രാദേശികവൽക്കരണത്തെക്കുറിച്ചുള്ള വിവരങ്ങൾ MediaWiki.org ലെ പ്രാദേശികവൽക്കരണ പേജിൽ കാണാൻ സാധിക്കും. വിവരങ്ങൾ ചിലപ്പോള്‍ കാലഹരണപ്പെട്ടതാകാം.

You can read some useful tips on Amir’s blog.

ദീർഘകാല വിവർത്തന പദ്ധതി

വിവർത്തന പദ്ധതി പേജിൽ വിവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ആശയങ്ങൾ വായിക്കാനും ചർച്ചചെയ്യാനും കഴിയും.