ഏകീകൃത ഉപയോക്തൃ പ്രവേശനം പൂർത്തീകരണ അറിയിപ്പ്
This page is kept for historical interest. Any policies mentioned may be obsolete. If you want to revive the topic, you can use the talk page or start a discussion on the community forum. |
- ഏറ്റവും പുതിയ വാർത്തകൾക്കും വിവരങ്ങൾക്കും mw:SUL finalisation കാണുക.
പുതിയതും മെച്ചപ്പെട്ടതുമായ ഉപകരണങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന്റെ ഭാഗമായി (അന്തർവിക്കി അറിയിപ്പുകൾ പോലെയുള്ളവ) വിക്കിമീഡിയ ഫൗണ്ടേഷനിലെ ഡെവലപ്പർ സംഘം അംഗത്വങ്ങൾ പ്രവർത്തിക്കുന്ന വിധത്തിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിനായി ഉപയോക്താക്കൾ എല്ലായിടങ്ങളിലും ഒരേ ഉപയോക്തൃനാമം ഉപയോഗിക്കേണ്ടതുണ്ട്. ഈ മാറ്റങ്ങൾ മികച്ച രീതിയിൽ തിരുത്താനും ചർച്ച ചെയ്യാനും സഹായിക്കുകയും ഉപകരണങ്ങൾക്കുള്ള ഉപയോക്തൃ അനുമതികൾ ലഭ്യമാക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്ന പുതിയ സവിശേഷതകൾ ഉൾക്കൊള്ളുന്നു. ഇതിനുള്ള ഒരു നിബന്ധന നമ്മുടെ 900 വിക്കിമീഡിയ വിക്കികളിൽ ഉപയോക്തൃ അംഗത്വം അനന്യമായിരിക്കണം എന്നതാണ്.
നിർഭാഗ്യവശാൽ, ചില അംഗത്വങ്ങൾ നമ്മുടെ വിക്കികളിൽ അനന്യമല്ല, അവ അതേ ഉപയോക്തൃനാമം സ്വീകരിച്ചിട്ടുള്ള മറ്റുപയോക്താക്കളുടേതുമായി സമരസപ്പെടുന്നില്ല. ഈ എല്ലാ ഉപയോക്താക്കൾക്കും വിക്കി ഉപയോഗിക്കാനുള്ള സൗകര്യാർത്ഥം, ചില ഉപയോക്തൃനാമങ്ങൾക്കവസാനാം ഞങ്ങൾ "~
" ചിഹ്നവും വിക്കിയുടെ പേരും ചേർക്കുന്നതാണ്. ഇത് ഏപ്രിൽ 2015-ൽ ആയിരിക്കും നടക്കുക. ഉദാഹരണത്തിന് "Example" എന്ന് പേരുള്ള സ്വീഡിഷ് വിക്കിനിഘണ്ടു ഉപയോക്താവിന്റെ പേര് "Example~svwiktionary" എന്ന രീതിയിലാവും മാറ്റങ്ങളുണ്ടാവുക.
അംഗത്വങ്ങൾ മുമ്പത്തേതുപോലെ തന്നെ പ്രവർത്തിക്കുകയും സംഭാവനകളെല്ലാം അവരവരുടെ പേരിൽ തന്നെ അറിയപ്പെടുകയും ചെയ്യും. എന്നാൽ പുനർനാമകരണം ചെയ്ത അംഗത്വങ്ങൾ (അവരെ ഞങ്ങൾ നേരിട്ട് ബന്ധപ്പെടുന്നതാണ്) ലോവിൻ ചെയ്ത് പുതിയ ഉപയോക്തൃനാമം ഉപയോഗിക്കേണ്ടതായിരിക്കും.
ആഗോള അംഗത്വങ്ങൾ പ്രാദേശികമായി പേരു മാറ്റുമ്പോൾ ആഗോളാംഗത്വത്തിൽ നിന്ന് പിരിഞ്ഞുപോകുന്ന അവസ്ഥ ഒഴിവാക്കുന്നതിനായി ഉപയോക്തൃനാമങ്ങൾ ഇപ്പോൾ അതാത് വിക്കികളിൽ പുനർനാമകരണം ചെയ്യാനാവുന്നതല്ല. പുതിയ ഉപയോക്തൃനാമം ഉപയോഗിക്കാൻ താത്പര്യമില്ലെങ്കിൽ പ്രാദേശിക വിക്കിയിൽ പുനർനാമകരണ ഫോം ഉപയോഗിച്ചോ മെറ്റയിൽ അംഗത്വത്തിന്റെ പേരുമാറ്റാൻ ആവശ്യപ്പെട്ടോ പുതിയ നാമം സ്വീകരികാവുന്നതാണ്.