ഉപയോക്തൃ ഭാഷ

This page is a translated version of the page User language and the translation is 95% complete.
Outdated translations are marked like this.
വിക്കിമീഡിയ മെറ്റാ-വിക്കി

പങ്കെടുക്കൂ:

ഉപയോക്തൃ ഭാഷ പെട്ടികൾ ഒരു വിക്കിമീഡിയ എഡിറ്റർ ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന ഭാഷകളെ അവയുടെ നൈപുണ്യത്തിനനുസരിച്ച് പട്ടികപ്പെടുത്തുന്നു. ഇത് പലതരം ഭാഷകൾ കൈകാര്യം ചെയ്യുന്ന കമ്മ്യൂണിറ്റിയിലുടനീളം മെച്ചപ്പെട്ടരീതിയിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നു, നേരിട്ട് തന്നെ വ്യാഖ്യാതാക്കളെയും വിവർത്തകരെയും കണ്ടെത്താനും ഇത് സഹായിക്കുന്നു.

ഉപയോഗം

ഉപയോക്താവിന്റെ ബാബേൽ വിവരണം
ru-N Русскийродной язык этого участника.
en-5 This user has professional knowledge of English.
fr-1 Cet utilisateur dispose de connaissances de base en français.
ഉപയോക്താക്കൾ ഭാഷാക്രമത്തിൽ

ചുവടെ നകിയിട്ടുള്ള കോഡ് ചേർത്തുകൊണ്ട് താങ്കൾക്ക് ഉപയോക്തൃ പേജിലേക്ക് വിവരങ്ങൾ ചേർക്കാൻ കഴിയും:

{{#babel:ru-N|en-5|fr-1}}

ഇങ്ങനെ കോഡ് കൊടുക്കുമ്പോഴുള്ള ഫലം വലതുവശത്തുള്ള ബോക്സുകളിൽ കാണാവുന്നതാണ്. താങ്കളുടെ ഭാഷാ കോഡ് - പ്രാവീണ്യം നില എന്ന രൂപത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭാഷകൾ ചേർക്കാൻ കഴിയും.

ഭാഷാ കോഡ്
എക്സ്റ്റൻഷന് സാധാരണയായി ISO 639 (1–3) ഭാഷാ കോഡുകൾ എല്ലാം തന്നെ തിരിച്ചറിയാം. ഐ‌എസ്ഒ 639-1 കോഡുകളുടെ പട്ടിക അല്ലെങ്കിൽ‌ ഐ‌എസ്ഒ 639 1–3 കോഡുകളുടെ ഡാറ്റാബേസ് തിരയുന്നതിലൂടെ താങ്കളുടെ ഭാഷ കണ്ടെത്താൻ‌ കഴിയും.
പ്രാവീണ്യം
ഭാഷയിൽ നിങ്ങൾക്ക് എത്രത്തോളം ആശയവിനിമയം നടത്താമെന്ന് പ്രാവീണ്യം വിവരിക്കുന്നു. ചുവടെയുള്ള പട്ടികയിലെ പ്രാവീണ്യം നിരയിലെ ഒരൊറ്റ പ്രതീകത്താൽ ഇത് സൂചിപ്പിച്ചിരിക്കുന്നു:
പ്രാവീണ്യം സാരാംശം
0 താങ്കൾക്ക് ഭാഷ ഒട്ടും തന്നെ മനസ്സിലാകുന്നില്ല.
1 താങ്കൾക്ക് എഴുതിയവയോ ലളിതമായ ചോദ്യങ്ങളോ മനസിലാക്കാൻ കഴിയും.
2 താങ്കൾക്ക് ലളിതമായ വാക്യങ്ങൾ തിരുത്തുവാനോ അടിസ്ഥാന ചർച്ചകളിൽ പങ്കെടുക്കാനോ കഴിയും.
3 താങ്കൾക്ക് ഈ ഭാഷയിൽ എഴുതാൻ കഴിയും, എന്നിരുന്നാലും ചില ചെറിയ പിശകുകൾ ഒക്കെ ഉണ്ടാകാം.
4 താങ്കൾക്ക് മാതൃഭാഷയിൽ സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയും (ഇത് താങ്കളുടെ മാതൃ ഭാഷയല്ലെങ്കിൽ കൂടിയും).
5 താങ്കൾക്ക് പ്രവർത്തിപരമായ നൈപുണ്യമുണ്ട്; ഭാഷാ വൈവിധ്യം മനസ്സിലാക്കി നിലവാരമുള്ള വിവർത്തനങ്ങൾ ചെയ്യാൻ സാധിക്കും.
N താങ്കളുടെ മാതൃഭാഷയാണ്, കൂടാതെ ഭാഷാശൈലിയും ഗ്രാമ്യഭാഷാപ്രയോഗങ്ങളും ഉൾപ്പെടെ സമഗ്രമായ ഗ്രാഹ്യവുമുണ്ട്.
ru-N Русскийродной язык этого участника.
en-5 This user has professional knowledge of English.
fr-1 Cet utilisateur dispose de connaissances de base en français.

തലക്കെട്ടും അടിക്കുറിപ്പും നീക്കംചെയ്യുന്നതിന്, ആദ്യത്തെ പാരാമീറ്ററായി plain=1ഉപയോഗിക്കുക, ഉദാ. {{#babel:plain=1|sv-N|zh-3|de-1}}. ഇത് മറ്റ് യൂസർബോക്സുകൾക്കൊപ്പം ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നു.

{{#babel:plain=1|ru-N|en-5|fr-1}}

ഇതും കാണുക