Fundraising 2012/Translation/AdrianneW Appeal

This page is a translated version of the page Fundraising 2012/Translation/AdrianneW Appeal and the translation is 100% complete.

1

ആ തടിയന്‍ നോവൽ പുസ്തകം വായിച്ചു തീരാന്‍ കുറേ സമയമെടുത്തു, എങ്കിലും എനിക്കിഷ്ടമായി. അഞ്ചാം ക്ലാസിൽ കൂട്ടുകാരെ ഇഷ്ടമുള്ള വിഷയം പഠിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു. ഞാന്‍ തിരഞ്ഞെടുത്തതു് പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹിത്യമായിരുന്നു.

ഇന്നു്, നിങ്ങളൊരു പക്ഷേ ഊഹിച്ചിരിക്കാം, ഞാനൊരു ഇംഗ്ലീഷ് പ്രൊഫസറാണു്. ഞാന്‍ വിക്കിപീഡിയയിലും എഴുതുന്നു. പ്രൈഡ് ആന്റ് പ്രെജുഡിസ് എഴുതിയ ജേന്‍ ഔസ്റ്റന്‍, ഫ്രാങ്കെന്‍സ്റ്റീന്‍ എഴുതിയ മേരി ഷെല്ലി എന്നിവരെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്നു.

വിക്കിപീഡിയയിലെ എന്റെ സംഭാവനകളെപ്പറ്റി പറയുകയാണെങ്കിൽ, ഞാനെന്നെ വിവരങ്ങൾ ചേര്‍ക്കുന്ന ഒരാളായല്ല കാണുന്നതു്, ഒരു അദ്ധ്യാപികയായിട്ടാണു് ഞാനെന്നെ കാണുന്നതു്. വിക്കിപീഡിയയിലൂടെ ഞാന്‍ ക്ലാസ് മുറിക്കും വളരെ ദൂരത്തെത്തുന്നു. കഴിഞ്ഞ ഒരു മാസത്തിൽ മാത്രം ജേന്‍ ഔസ്റ്റനെക്കുറിച്ചുള്ള ലേഖനം 115,000 തവണ വായനക്കാര്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.

എന്റെ സര്‍വ്വകലാശാലയിൽ വിലയേറിയ പുസ്തകങ്ങൾ എനിക്കു കിട്ടും. പക്ഷേ അതു് മറ്റുള്ളവര്‍ക്കു് കിട്ടില്ല. പലതരത്തിൽ അതു് മറ്റുള്ളവര്‍ക്കു് അപ്രാപ്യമാണു്. ഈ അനീതി തിരുത്താന്‍ വിക്കിപീഡിയയിൽ എഴുതുന്നതുവഴി ഞാന്‍ സഹായിക്കുന്നു.

ഞാന്‍ പഠിക്കാനിഷ്ടപ്പെടുന്നു. എപ്പോഴും. അതുകൊണ്ടാണു് ഇതെല്ലാം എല്ലാവര്‍ക്കും ലഭിക്കണമെന്നു് ഞാന്‍ ശകതമായി വിശ്വസിക്കുന്നതു്.

നിങ്ങളും അങ്ങനെത്തന്നെയല്ലേ? എന്നാൽ ദയവായി വിക്കിപീഡിയയെ സഹായിക്കുന്നതിനായി എന്നോടൊപ്പം ചേരൂ.

Bio

അഡ്രിയാന്നയുടെ ഗവേഷണം പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് സാഹിത്യത്തെക്കുറിച്ചാണു്.ഡിജിറ്റൽ പഠനവും ഗവേഷണവും എന്ന വിഷയത്തിലെ ഗവേഷണബിരുദധാരി എന്ന നിലയിൽ വിക്കിപീഡിയയെ ക്ലാസ് മുറികളിൽ ഉപയോഗപ്രദമാക്കുന്നതിനു് സഹപ്രവര്‍ത്തകരെ സഹായിക്കുന്നു.