കോവിഡ്-19

This page is a translated version of the page COVID-19 and the translation is 97% complete.
Outdated translations are marked like this.

കൊറോണ വൈറസ് രോഗം 2019 (COVID-19) ഇപ്പോൾ പകർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ്. 2019 ൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ രോഗം, 2020 മാർച്ച് 11 ന് ലോകാരോഗ്യ സംഘടന ഒരു മഹാമാരി ആയി പ്രഖ്യാപിച്ചു. വിക്കിമീഡിയ പ്രസ്ഥാനത്തിലെ സംഘടിത ഗ്രൂപ്പുകൾ 2020 ന്റെ തുടക്കം മുതൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ പകർച്ചവ്യാധിയുടെ വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നതിന് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

പകർച്ചവ്യാധിയോടുള്ള ഞങ്ങളുടെ നിലവിലുള്ള പ്രതികരണം എല്ലാവരുമായി പങ്കിടാനും അനുബന്ധ വിഭവങ്ങൾ നൽകാനും പ്രസ്ഥാനത്തിലുടനീളമുള്ള ഞങ്ങളുടെ സന്നദ്ധ സമൂഹങ്ങള്‍ക്ക് അതിന്റെ ആഘാതം റിപ്പോർട്ടുചെയ്യാനും ട്രാക്കുചെയ്യാനും നിരീക്ഷിക്കാനും മറ്റുമുള്ള സഹായങ്ങള്‍ നൽകുന്നതിനുമാണ് വിക്കിമീഡിയ ഫൗണ്ടേഷൻ ഈ പേജ് സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളുടെ വിക്കിമീഡിയ കമ്മ്യൂണിറ്റികൾ, അഫിലിയേറ്റുകൾ, മറ്റ് സംഘടിത ഗ്രൂപ്പുകൾ എന്നിവ ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ദയവായി ഫൗണ്ടേഷനിൽ അറിയിക്കുക. മാധ്യമ അന്വേഷണങ്ങൾക്കായി, ദയവായി press(_AT_)wikimedia.org ൽ ബന്ധപ്പെടുക.

നിലവിലെ അവലോകനം

COVID-19 പകർച്ചവ്യാധിയോട് പ്രതികരിക്കുന്നതിന് 2020 September 10 വരെ വിക്കിമീഡിയ പ്രസ്ഥാനം ഈ പറയുന്ന പ്രവർത്തന നടപടികൾ കൈക്കൊണ്ടിട്ടുണ്ട്:

  • 2020 സെപ്റ്റംബർ 15-ന് മുമ്പ് നടത്താൻ നിശ്ചയിച്ചിരുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ ധനസഹായം ചെയ്യുന്ന കോൺഫറൻസുകൾ ഉൾപ്പെടെയുള്ള എല്ലാ ഓഫ്‌ലൈൻ പൊതു ഇവന്റുകളും (വ്യക്തിപരമായതും), റദ്ദാക്കുകയോ കൂടുതൽ അറിയിപ്പ് ലഭിക്കുംവരെ നീട്ടിവെക്കുകയോ ചെയ്തു. ഇതിൽ വിക്കിമീഡിയ ഉച്ചകോടി 2020 സമ്മേളനം, വിക്കിമാനിയ 2020 എന്നിവയും ഉൾപ്പെടുന്നു.[1][2]

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഓഫീസ് ലൊക്കേഷനുകൾ കൂടുതൽ അറിയിപ്പുകൾ ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുന്നതായിരിക്കും.[3]

    • എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ സ്റ്റാഫുകളും കഴിയുന്നത്ര വിദൂരമായി പ്രവർത്തിക്കുന്നു.[3]
    • പ്രൊഫഷണൽ ക്ലീനിംഗ് സംഘങ്ങളെക്കൊണ്ട് ഓഫീസുകൾ വൃത്തിയാക്കുന്നു.[3]
  • വിക്കിമീഡിയ ഫൗണ്ടേഷൻ പ്രവൃത്തി-വാരം കുറച്ചു.[3]
    • ചില സ്റ്റാഫുകൾ‌ അവരുടെ പതിവ് ഷെഡ്യൂളുകൾ‌ പ്രവർ‌ത്തിക്കുന്നത് തുടരാം; എന്നിരുന്നാലും, ആവശ്യമെങ്കിൽ സ്റ്റാഫ് ആഴ്ചയിൽ 20 മണിക്കൂർ പ്രവർത്തിക്കുമെന്നാണ് നിലവിലുള്ള പ്രതീക്ഷ.[3]
    • എല്ലാ സ്റ്റാഫുകൾക്കും അവരുടെ പതിവ് വർക്ക് ഷെഡ്യൂളുകൾ അനുസരിച്ച് ശമ്പളം ലഭിക്കും.[3]
    • സാധാരണ അസുഖ സമയ ആവശ്യകതകളും പരിമിതികളും ഒഴിവാക്കുന്നു; അസുഖമുള്ള, അല്ലെങ്കിൽ അസുഖമുള്ള കുടുംബത്തെ പരിപാലിക്കുന്ന സ്റ്റാഫ് അംഗങ്ങൾക്ക്, ആവശ്യമായ സമയം എടുക്കാം.[3]
  • ഞങ്ങളുടെ കമ്മ്യൂണിറ്റികളിലെ അംഗങ്ങൾ ഞങ്ങളുടെ ഓരോ പ്രോജക്റ്റുകളിലും ഡസൻകണക്കിന് ഭാഷകളിലും മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സജീവമായി അപ്‌ഡേറ്റ് ചെയ്യുകയും പരിപാലിക്കുകയും വിവർത്തനം ചെയ്യുകയും ചെയ്യുന്നു.

ആഗോള വിഭവങ്ങളും വിവരങ്ങളും

 
സാമൂഹ്യ അകലം അണുബാധയുടെ മൂർച്ചയേറിയ പ്രതിരോധം തടയാൻ സഹായിക്കുന്നു ("പകർച്ചവ്യാധി ചങ്ങലയെ തക‍ർക്കുന്നു") ആരോഗ്യ സേവനങ്ങളെ ആവശ്യകതയോടെ നേരിടാൻ സഹായിക്കുന്നു, ഒപ്പം ആരോഗ്യ സേവനങ്ങൾ വർദ്ധിപ്പിക്കാനും മെച്ചപ്പെടുത്താനും സമയം നീണ്ടു കിട്ടുന്നു.

ആഗോള സംഘടനകൾ

(CSSE): തായ്‌വാൻ ഉൾപ്പെടെ COVID-19 കേസുകൾ കാണിക്കുന്ന സജീവ മാപ്പ്]

വിക്കിമീഡിയ പദ്ധതികൾ

വിദൂരമായി പ്രവർത്തിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്നു

വീഡിയോ സംഗ്രഹം (എഴുത്ത്)

കോവിട്-19 വൈറസ് പടരാതിരിക്കാനുള്ള സഹായകരമായ നടപടികൾ

  • കുറഞ്ഞത് 20 സെക്കൻഡ് എങ്കിലും സോപ്പും ശുദ്ധജലവും ഉപയോഗിച്ചോ അല്ലെങ്കിൽ 80% ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ നിങ്ങളുടെ കൈകൾ വൃത്തിയാക്കി സ്വയം ശുചിത്വം പാലിക്കുക.
  • തുമ്മൽ, ചുമ, കോട്ടുവാ എന്നിവ വരുമ്പോൾ വായ് മൂടുക. ചുമ / തുമ്മൽ എന്നിവയിൽ നിന്നുമുള്ള ചെറിയ തുപ്പൽ തുള്ളികളിൽ നിന്ന് വൈറസുകൾ മറ്റെവിടെയെങ്കിലും പടരാം.
  • മറ്റുള്ളവരിൽ നിന്ന് കുറഞ്ഞത് 2 മീറ്റർ (6 അടി) എന്ന സുരക്ഷിതമായ അകലം പാലിക്കുക.
  • നിങ്ങളുടെ ശരീരഭാഗങ്ങളും മുഖവും നിങ്ങളുടെ ചുറ്റുമുള്ള മറ്റു വസ്തുക്കളും സ്പർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക.
  • എല്ലാവരും വീട്ടിൽ തന്നെ ഇരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, പ്രധാനമായത് എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾ പുറത്ത് പോകാവൂ. പനി, ചുമ, തലവേദന, വയറിളക്കം തുടങ്ങിയ അസുഖങ്ങൾ ഉണ്ടെങ്കിൽ അല്ലെങ്കിൽ കോവിട്-19 ന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ, ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് പോകേണ്ടതാണ്.
  • നിങ്ങൾക്ക് അത്യാവശ്യമായി പുറത്ത് പോകേണമെങ്കിൽ, ഒരു ഫെയ്സ് മാസ്ക് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഫെയ്സ് ഷീൽഡ് കൊണ്ടുപോകാൻ മറക്കരുത്, അത് ധരിക്കുകയും വേണം.
  • ആരോഗ്യകരമായ ഒരു ജീവിതശൈലി സ്ഥിരമായി വ്യായാമവും യോഗയും ചെയ്യുന്നതിലൂടെയും ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നതിലൂടെയും, പഴങ്ങൾ, പച്ചക്കറികൾ, വിറ്റാമിൻ-സി എന്നിവ കഴിക്കുന്നതിലൂടെയും നിലനിർത്തുക.
  • തറയും മറ്റ് ഉപരിതലങ്ങളും പതിവായി അണുനാശിനി കൊണ്ട് തുടച്ച് നിങ്ങളുടെ വീട് വൃത്തിയാക്കുക.

വിക്കിമീഡിയ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട ശ്രമങ്ങൾ

 
COVID-19 മഹാമാരി സമയത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ എട്ട് കാര്യങ്ങൾ

വിക്കിമീഡിയ പ്രോജക്റ്റുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്നോ അല്ലെങ്കിൽ പുറത്തുള്ളവ‍‍ർ വിക്കിമീഡിയയിൽ നിന്നുള്ള വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നോ ഉള്ള വിവരങ്ങൾ ദയവായി പോസ്റ്റുചെയ്യുക.

ക്രോസ്-വിക്കി സഹകരണം

മീഡിയവിക്കി

വിക്കിഡാറ്റ

വിക്കിമീഡിയ കോമൺസ്

വിക്കിപീ‍ഡിയ

ഇംഗ്ലീഷ് വിക്കിപീഡിയ
മാസിഡോണിയൻ വിക്കിപീഡിയ

വിക്കിവോയേജ്

വിക്കിമീഡിയ ഡാറ്റ ഉപയോഗപ്പെടുത്തുന്നത്

വിക്കിമീഡിയ ഫൗണ്ടേഷൻ സന്ദേശങ്ങൾ

കോവിഡ്-19 പകർച്ചവ്യാധിയെക്കുറിച്ച് 2020 മാർച്ച് 24 വരെ വിക്കിമീഡിയ ഫൗണ്ടേഷൻ ഈ സന്ദേശങ്ങൾ പരസ്യമായി പങ്കിട്ടു:

പ്രസ്ഥാന അഫിലിയേറ്റുകളിൽ നിന്നും സംഘടിത ഗ്രൂപ്പുകളിൽ നിന്നുമുള്ള വിവരങ്ങൾ

വിക്കിമീഡിയ പ്രസ്ഥാന അഫിലിയേറ്റുകളിൽ നിന്നോ അംഗീകൃത ഗ്രൂപ്പുകളിൽ നിന്നോ എന്തെങ്കിലും അറിയിപ്പുകളോ വിവരങ്ങളോ ഉണ്ടെങ്കിൽ പോസ്റ്റുചെയ്യുക.

  • പശ്ചിമ ബംഗാൾ വിക്കിമീഡിയൻ ഉപയോക്തൃ ഗ്രൂപ്പ്: 2020 മാർച്ച് 13 മുതൽ 2020 സെപ്റ്റംബർ 15 വരെ ഉപയോക്തൃ ഗ്രൂപ്പ് സംഘടിപ്പിക്കുന്നതും കൂടാതെ / അല്ലെങ്കിൽ പിന്തുണയ്ക്കുന്നതുമായ എല്ലാ ഓഫ്‌ലൈൻ പ്രവർത്തനങ്ങളും പ്രോജക്റ്റുകളും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചു.[4]
  • വിക്കിമീഡിയ ബംഗ്ലാദേശ്: COVID-19 ന്റെ വ്യാപനം തടയുന്നതിനും വിക്കിമീഡിയ കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും, എല്ലാ ഓഫ്‌ലൈൻ പ്രവർത്തനങ്ങളും (മീറ്റ്അപ്പുകൾ, വർക്ക്ഷോപ്പുകൾ, സെമിനാറുകൾ) വിക്കിമീഡിയ ബംഗ്ലാദേശുമായും അതിന്റെ ഉപ-പ്രാദേശിക കമ്മ്യൂണിറ്റികളുമായും ബന്ധപ്പെട്ട വ്യക്തിഗത പൊതു ഇവന്റുകൾ 2020 മാർച്ച് 14 മുതൽ അറിയിപ്പ് വരുന്നത് വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. ഇതോടൊപ്പം അടുത്ത ഏപ്രിലിൽ നടക്കാനിരുന്ന ബംഗ്ലാ വിക്കിപീഡിയ വാർഷിക സമ്മേളനം റദ്ദാക്കി.[5]
  • ഹോങ്കോംഗ്: 2020 ഫെബ്രുവരി 3 മുതൽ കൂടുതൽ അറിയിപ്പ് വരും വരെ ഉപയോക്തൃ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എല്ലാ ഓഫ്‌ലൈൻ പ്രവർത്തനങ്ങളും പ്രോജക്റ്റുകളും താൽക്കാലികമായി നിർത്തിവച്ചു. പിന്തുണയ്‌ക്കുന്ന പ്രവർത്തനങ്ങൾ സംഘാടകന്റെ വിവേചനാധികാരത്തിലായിരിക്കും.ഹോങ്കോംഗിലെ വിക്കിഎ‍ഡ്യുവിനെ ബാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾക്കായി പ്രാദേശിക സംഘാടകർ അതത് ഓർഗനൈസേഷനുകളുമായി ബന്ധപ്പെടുക.[6]
  • വിക്കിമീഡിയ എസ്പാന: സ്‌പെയിനിലെ COVID-19 പ്രതിസന്ധിയെത്തുടർന്ന് ഞങ്ങളുടെ വാർഷിക അസംബ്ലി ഉൾപ്പെടെയുള്ള എല്ലാ ഓഫ്‌ലൈൻ പ്രവർത്തനങ്ങളും 2020 മാർച്ച് 10 മുതൽ കൂടുതൽ അറിയിപ്പ് ഉണ്ടാകും വരെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നു.

ഈ വിക്കിപീഡിയ പേജ് വഴി വീട്ടിൽ തുടരാനും സ്വയം പരിപാലിക്കാനും വിക്കിപീഡിയ അല്ലെങ്കിൽ അവരുടെ ഏതെങ്കിലും സഹോദര പ്രോജക്റ്റുകൾ എഡിറ്റുചെയ്യാനും വോളന്റിയർമാർക്കും സ്റ്റാഫുകൾക്കും വിശാലമായ സമൂഹത്തിനും പ്രോത്സാഹനം നൽകുന്നു.[7]

  • ലെവന്റിലെ വിക്കിമീഡിയക്കാർ: എല്ലാ ഓഫ്‌ലൈൻ പ്രവർത്തനങ്ങളും 2020 മാർച്ച് 20 മുതൽ തുടർന്നുള്ള അറിയിപ്പ് ഉണ്ടാകും വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. എഡിറ്റിംഗ് വർക്ക്ഷോപ്പുകൾ ഓൺലൈനിൽ നടത്തും, വിദ്യാഭ്യാസ പ്രോഗ്രാം ആഘോഷങ്ങൾ സർട്ടിഫിക്കറ്റ് അവാർഡുകളായി ചുരുക്കും. നിലവിലെ സാഹചര്യങ്ങൾക്ക് കൂടുതൽ പ്രസക്തമായ ധനസഹായം ഉൾക്കൊള്ളുന്നതിനായി വാർഷിക ഗ്രാന്റ് പദ്ധതി മാർച്ച് മുതൽ ഏപ്രിൽ വരെ പരിഷ്കരിക്കും

(e.g. ഇന്റർനെറ്റ് സ്റ്റൈപൻഡുകൾ). ഓൺലൈൻ മീറ്റിംഗുകൾ പ്രതിമാസ അടിസ്ഥാനത്തിൽ പതിവായി നടക്കും.[8]

  • വിക്കിമീഡിയ നോർജ്: 2020 മാർച്ച് 12 മുതൽ പ്രാബല്യത്തിൽ വരുന്ന എല്ലാ യാത്രകളും ഇവന്റുകളും മീറ്റിംഗുകളും വിക്കിമീഡിയ നോർജ് റദ്ദാക്കി. സന്നദ്ധപ്രവർത്തകർക്കായുള്ള ഓൺലൈൻ വിക്കി മീറ്റപ്പുകൾ പ്രതിമാസം നടക്കും. നോർവീജിയൻ ആരോഗ്യ അധികാരികൾ ശുപാർശ ചെയ്യുന്നിടത്തോളം കാലം വിക്കിമീഡിയ നോർജിന്റെ ജീവനക്കാർ വീട്ടിൽ നിന്ന് പ്രവർത്തിക്കും.[9]
  • വിക്കിമീഡിയ ഫ്രാൻസ്: ചാപ്റ്റർ സംഘടിപ്പിക്കുന്നതോ അല്ലെങ്കിൽ പിന്തുണയ്ക്കുന്നതോ ആയ എല്ലാ ഓഫ്‌ലൈൻ പ്രവർത്തനങ്ങളും പ്രോജക്റ്റുകളും 2020 സെപ്റ്റംബർ 15 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു.

സഹായം തേടുന്നു

ഈ സമയത്ത് നിങ്ങൾക്കും നിങ്ങളുടെ അനുബന്ധ അല്ലെങ്കിൽ സംഘടിത ഗ്രൂപ്പിന് എന്താണ് വേണ്ടതെന്ന് ചർച്ച ചെയ്യാൻ ഈ പേജിന്റെ സംവാദ പേജ് ഉപയോഗിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ ചർച്ചകളിൽ തിരിച്ചറിഞ്ഞ ആവശ്യങ്ങൾക്കുള്ള സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടെ പങ്കിടും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

വിക്കിമാനിയയെ എന്താണ് ചെയ്യുന്നത്?

വിക്കിമാനിയ ബാങ്കോക്ക് 2021 വരെ മാറ്റിവച്ചു. ഹോട്ടലും വേദിയും അതേപടി നിലനിൽക്കും. ഒരു വെർച്വൽ/ഓൺലൈൻ ഇവന്റ് സംഘടിപ്പിക്കാൻ 2020 വിക്കിമാനിയ ഹോസ്റ്റുകള്‍ ആലോചിക്കുന്നില്ല.

It was decided that Wikimania 2021 was to be held virtually. This took place on the 14th to 17th of August. The program can be seen here.

ഗ്രാന്റ് സ്വീകർ‌ത്താക്കൾ‌ക്ക് അപ്പുറത്തേക്ക് ശുപാർശകൾ‌ ഉണ്ടോ?

വിക്കിമീഡിയ പ്രസ്ഥാനത്തിലെ എല്ലാവരേയും അവരുടെ ആസൂത്രിത പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ഇവന്റുകൾ, കോവിഡ്-19 ന്റെ വ്യാപനത്തെ എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കാൻ വിക്കിമീഡിയ ഫൗണ്ടേഷൻ പ്രോത്സാഹിപ്പിക്കുന്നു. ലോകാരോഗ്യ സംഘടന കോവിഡ്-19 മഹാമാരി അവസാനിച്ചു എന്ന് പ്രഖ്യാപിക്കുന്നതുവരെ 2020 സെപ്റ്റംബർ 15 നും മുമ്പ് തീരുമാനിച്ചിരുന്ന ഇവന്റുകൾ റദ്ദാക്കാനോ മാറ്റിവയ്ക്കാനോ ഞങ്ങൾ എല്ലാ അഫിലിയേറ്റുകളെയും സംഘടിത ഗ്രൂപ്പുകളെയും ശക്തമായി പ്രോത്സാഹിപ്പിക്കുന്നു.

നടത്താൻ തീരുമാനിച്ചിരുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ ഇവന്റുകളെക്കുറിച്ച്?

എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ യാത്രകളും കുറഞ്ഞത് 2020 ജൂൺ 1 വരെ നിർത്തിവച്ചിരിക്കുന്നു. വിക്കിമീഡിയ ഫൗണ്ടേഷൻ സ്റ്റാഫുകൾക്കും കരാറുകാർക്കും ബോർഡ് അംഗങ്ങൾക്കും, ധനസമാഹരണത്തിനുമായി 2020 സെപ്റ്റംബർ 15 ന് മുമ്പ് നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ ഇവന്റുകളും ഓഫ്-സൈറ്റുകളും വ്യക്തിഗത ഒത്തുചേരലുകളും മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തു.

വിക്കിമീഡിയ ഫൗണ്ടേഷന്റെ നിലവിലെ പ്രോഗ്രാമുകളിലും പദ്ധതികളിലും എന്താണ് സംഭവിക്കുന്നത്?

വിക്കിമീഡിയ ഫൗണ്ടേഷന്റെ ലീഡർഷിപ്പ് ടീം വിക്കിമീഡിയ ഫൗണ്ടേഷനായുള്ള എല്ലാ ജോലികളും അവലോകനം ചെയ്യുകയും സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിലയിരുത്തുന്നതിന് ശേഷിക്കുന്ന എല്ലാ അനിവാര്യമല്ലാത്ത ജോലികളും മാറ്റിവയ്ക്കാനോ നിർത്തലാക്കാനോ ശ്രമിക്കുകയും ആണ്. ഫൗണ്ടേഷന്റെ ആവശ്യങ്ങളും കടമകളും വരും ആഴ്ചകളിലും മാസങ്ങളിലും ഗണ്യമായി മാറുമെന്ന് ഞങ്ങൾക്കറിയാം. ശേഷി വർദ്ധിപ്പിക്കുന്നതിനും ആവശ്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കാനും ഈ അനിശ്ചിത കാലഘട്ടത്തിൽ എല്ലാവരേയും സഹായിക്കാൻ കഴിയുന്ന അറിവുകൾ പൊതുജനങ്ങൾക്ക് ലഭിക്കിന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഞങ്ങൾ ഈ നടപടി സ്വീകരിക്കുന്നത്. ദീർഘകാല പ്രതിബദ്ധതകളോ ലക്ഷ്യങ്ങളോ ഞങ്ങൾ ഉപേക്ഷിക്കുന്നില്ല. നിലവിലെ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക് ഞങ്ങൾ അവയിലേക്ക് മടങ്ങുകയും സമയക്രമങ്ങൾ ക്രമീകരിക്കുകയും ചെയ്യും.

വിക്കിമീഡിയ ഫൗണ്ടേഷൻ ആഴ്ചയിൽ 20 മണിക്കൂർ എങ്ങനെ പ്രവർത്തിക്കും?

സാധാരണ സമയത്തിന്റെ 50 ശതമാനം ജോലി ചെയ്യാൻ പ്രതിജ്ഞാബദ്ധരായിരിക്കാൻ ഞങ്ങൾ ആളുകളോട് ആവശ്യപ്പെടുന്നു. ഇതൊരു അവധിക്കാലമല്ല. ആളുകൾക്ക് കൂടുതൽ സമയം പ്രവർത്തിക്കാൻ കഴിയുമെങ്കിൽ നല്ലത്, ഞങ്ങളുടെ ദൗത്യത്തിന് അവ ആവശ്യമാണ്. പക്ഷെ ഞങ്ങൾ അവരുടെ സമയം പരിശോധിക്കുന്നില്ല. ആളുകൾ‌ക്ക് കഴിയുന്ന സമയം ലഭിക്കുമെന്ന് ഞങ്ങൾ‌ വിശ്വസിക്കുന്നു.

എന്തുകൊണ്ട്? ലോകമെമ്പാടുമുള്ള സ്കൂളുകൾ അടയ്‌ക്കുമെന്ന് ഞങ്ങൾക്കറിയാം, പരിചരണം നൽകുന്നവർക്ക് വീട് വിടാൻ കഴിയാതെ വരുമ്പോൾ ഒരു ശിശുസംരക്ഷണ സ്റ്റൈപ്പന്റും സഹായിക്കില്ല. ഒരു ദിവസം എട്ടുമണിക്കൂറോളം ആരെങ്കിലും പൂർണ്ണമായും പ്രവ‍ർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതവും വാസ്തവവിരുദ്ധവുമാണ്,അവർക്ക് ചുവരുകളിൽ ക്രയോണുകൾ വരയ്ക്കുന്ന മൂന്ന് വയസുള്ള കുട്ടിയുണ്ടെങ്കിൽ, അല്ലെങ്കിൽ പടികൾ കയറാൻ സഹായം ആവശ്യമുള്ള പ്രായമായ രക്ഷകർത്താവ് ഉണ്ടെങ്കിൽ അവ ബുദ്ധിമുട്ടാകാം. പരിചരണം ആവശ്യമുള്ള പ്രിയപ്പെട്ടവർ, വാങ്ങേണ്ട പലചരക്ക് സാധനങ്ങൾ, ഡോക്ടറുമായുള്ള കൂടിക്കാഴ്‌ചകൾ, അയൽക്കാർ എന്നിവയെല്ലാം നമുക്കെല്ലാവർക്കും ഉണ്ട്. എന്താണെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങളുടെ സഹപ്രവർത്തകരെ ഞങ്ങൾ വിശ്വസിക്കുന്നു. ആളുകൾക്ക് കഴിയുമ്പോൾ അവർ പ്രവർത്തിക്കും, അവർക്ക് കഴിയാത്തപ്പോഴും അവർ ശരിയായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കാൻ നിലവിൽ വിക്കിമീഡിയ ഫൗണ്ടേഷൻ എന്താണ് ചെയ്യുന്നത്?

ഗ്രാന്റ് ഫണ്ടിംഗ് സ്വീകരിക്കുന്ന ഞങ്ങളുടെ അഫിലിയേറ്റുകൾക്കും സംഘടിത ഗ്രൂപ്പുകൾക്കും പിന്തുണ നൽകുന്നതിനൊപ്പം, ഞങ്ങളുടെ വ്യക്തിഗത ശ്രമങ്ങൾക്ക് അനുബന്ധമായി ആവശ്യമായ അധിക ഓൺലൈൻ ഏകോപനത്തെ പിന്തുണയ്‌ക്കാനുള്ള വഴികളും ഞങ്ങൾ പരിശോധിക്കുന്നു.

വിക്കിമീഡിയ പ്രസ്ഥാനത്തിന്റെ പ്രവർത്തനം മുമ്പത്തേക്കാൾ ഇപ്പോൾ പ്രധാനമാണ്. എന്നിരുന്നാലും, ഈ സമയത്ത് ലോകത്തെ പിന്തുണയ്ക്കുന്നതിനുള്ള നമ്മുടെ മുഴുവൻ കഴിവും ആരോഗ്യകരവും ഊർജ്ജസ്വലവുമായ ഒരു സമൂഹത്തിന് മാത്രമേ നേടാനും പരിപാലിക്കാനും കഴിയൂ. വ്യക്തികളെന്ന നിലയിൽ നമ്മെയും പരസ്പരം പിന്തുണയ്ക്കാൻ ആവശ്യമായത് എന്തെന്ന് നാമെല്ലാവരും കണക്കിലെടുക്കുന്നില്ലെങ്കിൽ അത് നടക്കില്ല. സാമൂഹിക പിന്തുണയോടുള്ള ഈ നല്ല സമീപനം എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണെങ്കിലും, നിലവിലെ സാഹചര്യങ്ങളിൽ സ്വയം, കമ്മ്യൂണിറ്റി പരിപാലനത്തിൽ കൂടുതൽ ശ്രദ്ധാപൂർവമായ ശ്രമം നടത്തണമെന്ന് നാമെല്ലാവരുോടും ആവശ്യപ്പെടുന്നു.

വിക്കിമീഡിയ ഫൗണ്ടേഷൻ നിലവിൽ അതിന്റെ ജീവനക്കാരെയും കരാറുകാരെയും പിന്തുണയ്ക്കാൻ എന്തൊക്കെയാണ് ചെയ്യുന്നത്?

വിക്കിമീഡിയ ഫൗണ്ടേഷൻ തങ്ങളുടെ 375 ലധികം സ്റ്റാഫുകളെയും കരാറുകാരെയും പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം വളരെ ഗൗരവമായി കാണുന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ സ്ഥാപിച്ചതുമുതൽ ഇത് ഓർഗനൈസേഷന്റെ ഒരു പ്രധാന മൂല്യമാണ്. കൂടാതെ, ഒരു ഓർഗനൈസേഷൻ എന്ന നിലയിൽ വിക്കിപീഡിയ ഓൺ‌ലൈനിൽ സൂക്ഷിക്കാനും ലോകത്തിന് ലഭ്യമാക്കാനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്, പ്രത്യേകിച്ച് പ്രതിസന്ധിയുടെ ഈ നിമിഷങ്ങളിൽ. മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിനൊപ്പം ഞങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതും മാറേണ്ടതുണ്ട്. ഞങ്ങളുടെ സ്റ്റാഫിനെയും കരാറുകാരെയും പരിപാലിക്കുന്നതിനും ഒപ്പം ആഴ്‌ചകളിലും മാസങ്ങളിലും ആവശ്യാനുസരണം മാറ്റങ്ങളുമായി പൊരുത്തപ്പെടുത്തുന്നതിനും ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്:

  1. മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്ന വസ്തുത ഞങ്ങൾ അംഗീകരിക്കുന്നു. പഴയ സാധാരണത്വം പോയി, ഇപ്പോഴത്തെ സ്ഥിത് കഴിഞ്ഞ ആഴ്‌ചയിലെയോ കഴിഞ്ഞ മാസത്തിലെയോ പോലെയാക്കാൻ ശ്രമിക്കുന്നത് സഹായകരമോ ഫലപ്രദമോ അല്ല. ഞങ്ങളുടെ വാർ‌ഷിക ആസൂത്രണം, ഓ‌കെ‌ആർ‌, റോഡ്‌മാപ്പുകൾ‌ എന്നിവ ഞങ്ങൾ‌ ഫയൽ‌ ചെയ്യുന്നു. അവരുമായി സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നത് സമ്മർദ്ദത്തിനും അനിശ്ചിതത്വത്തിനുമുള്ള ഒരു ഹേതിവാണ്, അവയൊന്നും ഇപ്പോൾ സഹായിക്കുന്നില്ല.
  2. ഞങ്ങൾ ഏറ്റവും നിർണായകമായ മിഷൻ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിക്കിപീഡിയ ഒരു വെബ്‌സൈറ്റാണ്, പക്ഷേ വിക്കിമീഡിയ ഒരു കമ്മ്യൂണിറ്റിയാണ്. “ലേഖനങ്ങൾക്കായി വരിക, ആളുകൾക്കായി തുടരുക” എന്നൊരു ചൊല്ലുണ്ട്. വ്യക്തിപരമായി കണ്ടുമുട്ടുന്നതിലും, നമ്മുടെ ഭാവിയെക്കുറിച്ച് ആലോചിക്കുന്നതിലും എല്ലാ സാമൂഹിക വേദികളും അടയ്ക്കുന്നതിലും ഞങ്ങൾ പ്രവർത്തിക്കുന്നു. ലോകാരോഗ്യസംഘടന മഹാമാരി അവസാനുച്ചുവെന്ന് പ്രഖ്യാപിക്കുന്നത് വരെ ഞങ്ങൾ സമീപകാല, വ്യക്തിഗത കൂടിച്ചേരലുകൾ എല്ലാം റദ്ദാക്കി. ഇവ വേദനാജനകമായ തീരുമാനങ്ങളായിരുന്നു, പക്ഷേ പൊതുജനാരോഗ്യത്തിനും എല്ലാവർക്കും കൃത്യതയും വ്യക്തതയും നൽകുന്നതിന് അത്യാവശ്യമാണ്. നാലുമാസത്തിനുള്ളിൽ ആ ഹൈദരാബാദ് ഉച്ചകോടി നടക്കുമോ, ആളുകൾക്ക് വിസ ആവശ്യമാണോ തുടങ്ങിയവയെ പറ്റി വിഷമിക്കേണ്ടതില്ല. നമുക്കെല്ലാവർക്കും കൂടുതൽ അടിയന്തിര ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
  3. ഞങ്ങൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്നു. വർഷങ്ങളായി ഫൗണ്ടേഷൻ ഒരു വിതരണ-വർക്ക് ഓർഗനൈസേഷനാണ്, ഞങ്ങളുടെ സഹപ്രവർത്തകരിൽ 70 ശതമാനവും സാൻ ഫ്രാൻസിസ്കോയിലെ ഞങ്ങളുടെ പ്രധാന ഓഫീസിന് പുറത്ത് ജോലി ചെയ്യുന്നു. കാലിഫോർണിയയിലെ സമൂഹ വ്യാപനത്തെ കുറിച്ച് അറിഞ്ഞയുടനെ, ഞങ്ങൾ വീട്ടിൽ നിന്ന്

ജോലിയെടുക്കാനുള്ള ഒരു പ്രോട്ടോക്കോൾ ഏർപ്പെടുത്തി. ഞങ്ങളുടെ വാഷിംഗ്ടൺ ഡിസി ഓഫീസ് ഒരാഴ്ചയ്ക്കുള്ളിൽ ഇത് പിന്തുടർന്നു. ഞങ്ങൾ ജോലിചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന കമ്മ്യൂണിറ്റികളുടെ ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

  1. ഞങ്ങൾ ഭാരം കുറയ്ക്കുകയാണ്. ജോലി മാത്രമല്ല ഇപ്പോൾ ആളുകളുടെ മനസ്സിൽ. അവരുടെ കുടുംബങ്ങൾ, അവരുടെ ബില്ലുകൾ, ശിശു പരിപാലനം, സ്കൂൾ അടച്ചുപൂട്ടൽ, സമ്പദ്‌വ്യവസ്ഥ… ഞങ്ങൾ എല്ലാവരും വളരെയധികം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നു. ആളുകൾ‌ക്ക് സ്വയം പരിപാലിക്കാനും ആരോഗ്യകരമായിരിക്കാനും ഞങ്ങളുടെ സഹപ്രവർത്തകരിൽ‌ വൈജ്ഞാനിക സമ്മർദ്ദം കുറയ്‌ക്കാനും ഞങ്ങൾ‌ താൽ‌പ്പര്യപ്പെടുന്നു. അത് ചെയ്യാൻ:
    • എല്ലാ കരാറിനും മണിക്കൂർ‌ തൊഴിലാളികൾ‌ക്കുവമുള്ള നഷ്ടപരിഹാരം ഞങ്ങൾ‌ ആസൂത്രണം ചെയ്യുന്നു.
    • അസുഖമുള്ള എല്ലാ ദിവസങ്ങളും ഞങ്ങൾ ഒഴിവാക്കുകയാണ്, അതിനാൽ ഉദ്യോഗസ്ഥർക്ക് PTO കണക്കാക്കേണ്ടതോ ഉപയോഗിക്കേണ്ടതോ ഇല്ല.
    • ഞങ്ങൾ ഒരു അർദ്ധസമയ ജോലിയിലേക്ക് നീങ്ങി.

വിക്കിമീഡിയ ഫൗണ്ടേഷൻ ഓഫീസുകൾ എന്നുവരെ അടഞ്ഞുകിടക്കും?

വിക്കിമീഡിയ ഫൗണ്ടേഷന്റെ സാൻ ഫ്രാൻസിസ്കോ, വാഷിംഗ്ടൺ, ഡിസി ഓഫീസുകൾ കുറഞ്ഞത് 2020 ജൂൺ 30 വരെ അടച്ചിരിക്കും. ജൂൺ അവസാനത്തോടെ ഞങ്ങൾ ആ തീരുമാനം അവലോകനം ചെയ്യുകയും അത് നീട്ടണോ എന്ന് തീരുമാനിക്കുകയും ചെയ്യും.

വിക്കിമീഡിയ ഫൗണ്ടേഷന്റെ യാത്രകൾ എത്രത്തോളം നിർത്തിവയ്ക്കും?

വിക്കിമീഡിയ ഫൗണ്ടേഷൻ എല്ലാ യാത്രകളും കുറഞ്ഞത് 2020 ജൂൺ 1 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. മെയ് അവസാനം ഞങ്ങൾ ആ തീരുമാനം അവലോകനം ചെയ്യുകയും അത് നീട്ടണോ എന്ന് തീരുമാനിക്കുകയും ചെയ്യും.

On 30 November 2021, it was announced by the Foundation that travel and convening could commence again, for staff, board members and volunteers, who would all be expected to adhere to the COVID-19 Travel & Expense Policy.

കുറിപ്പുകൾ

  1. "വിക്കിമീഡിയ ഫൗണ്ടേഷന്റെ പൊതു പരിപാടികൾക്കുള്ള ധനസഹായം", 12 മാർച്ച് 2020
  2. "വിക്കിമാനിയ ബാങ്കോക്ക് 2021 വരെ മാറ്റിവയ്ക്കുന്നു", 18 മാർച്ച് 2020
  3. a b c d e f g "ഭാരം കുറയ്ക്കുകയും ഭാവിയിലേക്ക് ഒരുങ്ങുകയും ചെയ്യുന്നു" (എല്ലാ വിക്കിമീഡിയ ഫൗണ്ടേഷൻ സ്റ്റാഫുകൾക്കും കരാറുകാർക്കും ഇ-മെയിൽ ചെയ്യുക), 14 മാർച്ച് 2020
  4. ഇന്ത്യൻ വിക്കിമീഡിയക്കാരുടെ കമ്മ്യൂണിറ്റി മെയിലിംഗ് പട്ടികയിലെ പ്രഖ്യാപനം, 13 മാർച്ച് 2020
  5. വിക്കിമീഡിയ ബംഗ്ലാദേശ് ബ്ലോഗിലെ പ്രഖ്യാപനം, 15 മാർച്ച് 2020
  6. [https://www.facebook.com/960567137436625/posts/1450631261763541/ വിക്കിമീഡിയ കമ്മ്യൂണിറ്റി യൂസർ ഗ്രൂപ്പ് ഹോങ്കോംഗ് ഫേസ്ബുക്ക് അറിയിപ്പ് ], 3 ഫെബ്രുവരി 2020
  7. വിക്കിമീഡിയ എസ്പാന ബ്ലോഗിലെ പ്രഖ്യാപനം, 13 മാർച്ച് 2020
  8. വിക്കിമീഡിയ ലെവന്റ് മെയിലിംഗ് പട്ടികയിലെ പ്രഖ്യാപനവും പ്രവർത്തന മാറ്റങ്ങളും.
  9. വിക്കിമീഡിയ നോഴ്സ് ബ്ലോഗിലെ പ്രഖ്യാപനം, 12 മാർച്ച് 2020