Fundraising 2010/Appeal/ml


പത്തുവർഷങ്ങൾക്കു മുൻപ് ഞാൻ ജനങ്ങളോട് വിക്കിപീഡിയയെക്കുറിച്ച് സംസാരിച്ചപ്പോൾ എന്നെ പലരും പരിഹാസത്തോടെ നോക്കിയിരുന്നു.

അറിവ് പങ്ക് വെയ്ക്കുക എന്ന ഒറ്റക്കാരണത്താൽ ലോകമെമ്പാടുമുള്ള സന്നദ്ധസേവകർ ഒത്തൊരുമിച്ച് മനുഷ്യജ്ഞാനത്തിന്റെ ഒരു വലിയ ശേഖരം സൃഷ്ടിക്കും എന്നത് വിപണനമനോഭാവം മാത്രമുള്ള ചിലർ സന്ദേഹിച്ചിരുന്നു എന്നു മാത്രം പറയാം.

പരസ്യമില്ലാതെ. ലാഭമില്ലാതെ, മുൻകൂട്ടി നിശ്ചയിച്ച പദ്ധതി ഇല്ലാതെ.

അതു സൃഷ്ടിച്ച് ഒരു ദശകത്തിനിപ്പുറം, മാസം 38 കോടി ജനങ്ങൾ വിക്കിപീഡിയ ഉപയോഗിക്കുന്നു - അതായത് ലോകജനതയിൽ ഇന്റർനെറ്റ് ലഭ്യതയുള്ളവരുടെ മൂന്നിലൊന്ന്.

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള അഞ്ചാമത്തെ വെബ്സൈറ്റാണിത്. ഇതിനു മുകളിലുള്ള നാലു വെബ്സൈറ്റുകളും പടുത്തുയർത്തിയിരിക്കുന്നത് ദശലക്ഷക്കണക്കിനു ഡോളറുകൾ നിക്ഷേപിച്ചും, വലിയ കോർപ്പറേറ്റ് ജനത നിർദ്ദയമായ വിപണനതന്ത്രങ്ങളുമുപയോഗിച്ചുമാണ്.

അതേസമയം, വിക്കിപീഡിയ വ്യവസായികാവശ്യങ്ങൾക്കാവശ്യമുള്ള ഒരു വെബ്സൈറ്റിന്റെ ഒരു സ്വഭാവവുമില്ലാത്ത വെബ്സൈറ്റാണ്. ഇത് ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ്, സന്നദ്ധ സേവകർ ചേർന്ന് ഓരോരോ തവണയായി ഓരോരോ തിരുത്തൽ വീതം നടത്തി പടുത്തുയർത്തിയ ഒന്ന്. താങ്കളും ഈ സമൂഹത്തിന്റെ ഒരു ഭാഗമാണ്. ഞാൻ ഇന്ന് ഇതെഴുതുന്നതുവഴി താങ്കളോടാവശ്യപ്പെടുന്നത് വിക്കിപീഡിയയെ സംരക്ഷിക്കാനും, നിലനിർത്താനുമാണ്.

നമുക്കൊന്നു ചേർന്ന്, സൗജന്യമായും പരസ്യരഹിതമായുമുള്ള ഒന്നാക്കി ഇതിനെ നിലനിർത്താം. നമുക്കിതിനെ തുറന്നു വെക്കാം - താങ്കൾക്ക് വിക്കിപീഡിയിലെ വിവരങ്ങളെ ഏതു രൂപത്തിലും ഉപയോഗിക്കാം. വിജ്ഞാനത്തെ എല്ലായിടത്തേക്കും വ്യാപിപ്പിച്ചും, എല്ലാവരെയും ഇതിന്റെ ഭാഗമാക്കാൻ ക്ഷണിച്ചും - നമുക്കിതിനെ വളർത്താം.

എല്ലാ വർഷവും ഈ സമയം, ഞങ്ങൾ വിക്കിപീഡിയ സമൂഹത്തിലെ അംഗമായ താങ്കളെയും മറ്റുള്ളവരെയും, നമ്മളെല്ലാം പങ്കാളികളായ ഒരു സംരഭത്തിന്റെ നിലനില്‍പ്പിനായുള്ള 20 ഡോളർ, 35 ഡോളർ, 50 ഡോളർ അല്ലെങ്കിൽ അതിനു മുകളിലുള്ള സംഭാവനയ്ക്കായി സമീപിക്കാറുണ്ട്.

താങ്കൾ വിജ്ഞാന ശേഖരണത്തിനുള്ള ഒരു ഉറവിടമായും - അതു പോലെ പ്രചോദനത്തിനുള്ള ഒരു ഉറവിടമായും - വിക്കിപീഡിയയെ കാണുന്നുവെങ്കിൽ ഇപ്പോൾ തന്നെ സഹകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എല്ലാ വിധ ആശംസകളും,

ജിമ്മി വെയിൽ‌സ്

സ്ഥാപകൻ, വിക്കിപീഡിയ

കുറിപ്പ്: അനന്യസാധാരണമായ കഴിവുകളുള്ള താങ്കളെപ്പോലെയുള്ളവരുടെ ശക്തിയിലാണ് വിക്കിപീഡിയ നിലനിൽക്കുന്നത്. നമ്മൾ ഒരുമിച്ച് വിക്കിപീഡിയയിൽ ഓരോ പദം വീതം കൂട്ടിച്ചേർക്കുന്നു. നമ്മൾ തന്നെ അതിനായുള്ള ധനം ഒരു ചെറിയ തുക ഒരിക്കൽ എന്ന രീതിയിൽ നൽകുന്നു. ഈ ലോകത്തെ മാറ്റിമറിക്കാൻ നമ്മുടെ സംയുക്ത ശേഷിക്ക് കഴിയുമെന്നതിന്റെ തെളിവാണിത്.