മൂവ്മെന്റ് സ്ട്രാറ്റജി

This page is a translated version of the page Movement Strategy and the translation is 100% complete.


സ്വതന്ത്ര അറിവിന്റെ ആവാസവ്യവസ്ഥയിൽ നമ്മുടെ ഭാവി

എല്ലാ അറിവുകളും പങ്കിടാനുള്ള സംരഭമായിട്ടാണ് വിക്കിപീഡിയ 2001 ൽ ആരംഭിച്ചത്. ഇന്ന്, വിക്കിമീഡിയ ലോകത്തിലെ ഏറ്റവും വലിയ എൻസൈക്ലോപീഡിയയും വിക്കിമീഡിയ കോമൺസ്, വിക്കിഡാറ്റ, കൂടാതെ മറ്റുള്ളവ എന്നിങ്ങനെയുള്ള നിരവധി വിക്കി പ്രോജക്ടുകളും പ്രദാനം ചെയ്യുന്നു.

ഈ വിജയത്തോടൊപ്പം തന്നെ വിക്കിമീഡിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിരവധി വെല്ലുവിളികളും നേരിടേണ്ടി വരുന്നുണ്ട്.ലിംഗ വ്യത്യാസവും പ്രാതിനിധ്യമില്ലാത്ത ഗ്രൂപ്പുകളുടെ പങ്കാളിത്ത കുറവും ഇപ്പോഴും നിലനില്‍ക്കുന്നു.നമ്മുടെ പ്രസ്ഥാനത്തിന്റെ ശക്തിയും വിഭവങ്ങളും അവസരങ്ങളും തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല.സെൻസർഷിപ്പ്, നിരീക്ഷണം, അറിവിന്റെ വർദ്ധിച്ചുവരുന്ന വാണിജ്യവൽക്കരണം എന്നിവ വിക്കിമീഡിയയുടെ നിലനിൽപ്പിനെ അപകടത്തിലാക്കുന്നുമുണ്ട്.ചിലപ്പോള്‍ ഭാവിയില്‍ സാങ്കേതികവിദ്യയുടെ പുരോഗതിയുടെയും സാമൂഹിക പ്രവണതകളുടെയും ഫലമായി നമ്മുടെ ജോലി കാലഹരണപ്പെട്ടേക്കാം.എന്നിരുന്നാലും, ഈ വെല്ലുവിളികളും മാറിക്കൊണ്ടിരിക്കുന്ന ലോകവുമെല്ലാം പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

വിക്കീമീഡിയ പ്രവർത്തനങ്ങളില്‍ വിവിധ സംഘങ്ങള്‍ ഭാഗവാക്കാകുന്നതിനാല്‍ ഒരു പദ്ധതി സൃഷ്ടിക്കുകയെന്നത് സങ്കീർണ്ണവും കുഴപ്പംപിടിച്ച കാര്യവുമാണെന്ന് അറിയാമല്ലോ. ഒടുവിൽ, കൂട്ടായ അറിവുകളുടെയും വീക്ഷണങ്ങളുടെയും പങ്കുവെക്കലിലൂടെയാണ് പൊതുവായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നത്. ഈ പ്രക്രിയയുടെ വിജയമെന്നത് വിക്കിമീഡിയയുടെ ശക്തിയും അതില്‍ സംഭാവന ചെയ്യുന്നവരുടെ കഴിവും അർപ്പണബോധവും സമഗ്രതയുമാണ്.

നമ്മൾ എന്ത് ചെയ്യുന്നതു എന്നതല്ല നമ്മെ ഒരുമിപ്പിക്കുന്നത് ; നാം എന്തിനിത് ചെയ്യുന്നു എന്നതാണ്.

മൂവ്മെന്‍റ് സ്ട്രാറ്റജി മനസ്സിലാക്കാം.

'തന്ത്രപരമായ ദിശ'യിൽ നിന്ന് നമുക്ക് തുടങ്ങാം:

2030-ഓടെ, വിക്കിമീഡിയ സ്വതന്ത്ര വിജ്ഞാനത്തിന്റെ ആവാസവ്യവസ്ഥയുടെ അനിവാര്യമായ ഇൻഫ്രാസ്ട്രക്ചറായി മാറും, ഞങ്ങളുടെ ഈ കാഴ്ചപ്പാട് പങ്കിടുന്ന ആർക്കും ഞങ്ങളോടൊപ്പം ചേരാനാകും.

കേൾക്കാനും പഠിക്കാനും പരീക്ഷിക്കാനും ഉള്ള രീതിയില്‍ ഞങ്ങൾ വിശ്വസിക്കുന്നു.തുറന്ന സംവാദത്തിലൂടെ മാത്രമേ എല്ലാവർക്കുമായി പ്രവർത്തിക്കുന്ന സ്വതന്ത്ര അറിവിന്റെ ലോകം സൃഷ്ടിക്കാൻ കഴിയൂ.മൂവ്‌മെന്റ് സ്ട്രാറ്റജി എല്ലാവരേയും ഒരു പങ്കിട്ട പാതയിൽ ഏകോപിപ്പിക്കാൻ സഹായിക്കുന്നു.അതെസമയം ഈ പ്രക്രിയ സമൂലമായി സുതാര്യമായതും പങ്കാളിത്തപരവും ബഹുഭാഷാപരവുമായിരിക്കണം.പൊതു തത്വങ്ങൾ പങ്കിടുമ്പോൾ ഈ പദ്ധതിയിലേക്ക് ചേരാന്‍ ഞങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു.

സ്ട്രാറ്റജി നിര്‍ദേശങ്ങള്‍ 2030-ലേക്കുള്ള നമ്മുടെ വഴിയിൽ വിക്കിമീഡിയ പ്രസ്ഥാനത്തെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. രണ്ട് ലക്ഷ്യങ്ങൾ ഈ ദിശയെ നയിക്കുന്നു:

  • അറിവ് ഒരു സേവനമെന്ന നിലയിൽ - നിരവധി ഫോർമാറ്റുകളിൽ അറിവ് നൽകുകയും സഖ്യകക്ഷികൾക്കായി ഉപകരണങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ്ഫോമായി മാറുക.
  • അറിവിന്‍റെ സമത - അധികാരത്തിന്റെയും പ്രത്യേകാവകാശത്തിന്റെയും ഘടനകൾ ഉപേക്ഷിച്ച അറിവിലും സമൂഹങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ ലക്ഷ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നില്ലാതെ മറ്റൊന്ന് നേടാനാവില്ല.

തന്ത്രപരമായ ദിശ, ജോലിയുടെ വിവിധ മേഖലകളെക്കുറിച്ച് പത്ത് ശുപാർശകൾ' പ്രചോദിപ്പിക്കുന്നു. ഓരോ ശുപാർശയും കൃത്യമായ സംരംഭങ്ങൾ നിർവ്വചിക്കുന്നു. ഓരോ സംരംഭത്തിലും നിരവധി പ്രവർത്തനങ്ങളും പ്രോജക്ടുകളും അടങ്ങിയിരിക്കാം.

മൂവ്മെന്റ് സ്ട്രാറ്റജി ശുപാർശകൾ എല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്.

ഞങ്ങളോടൊപ്പം ചേരുക

മൂവ്മെന്റ് സ്ട്രാറ്റജിയുടെ വിജയത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കവഹിക്കാന്‍ താങ്കള്‍ക്ക് സാധിക്കും. വിവിധ രീതികളില്‍ താങ്കള്‍ക്ക് ഇതിന്‍റെ ഭാഗമാകാവുന്നതാണ്. നിങ്ങളുടെ ആശയങ്ങള്‍ അറിയാനും കേള്‍ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനായി നമുക്ക് സംവദിക്കാം.