ധനസംഹരണം 2012/തർജ്ജമ/ഒറാബിൽ മുഡോങ്കോ (ചിത്രവിവരണം)

This page is a translated version of the page Fundraising 2012/Translation/Orabile Mudongo video (captions) and the translation is 97% complete.
Outdated translations are marked like this.
Other languages:
Afrikaans • ‎Bahasa Indonesia • ‎Deutsch • ‎English • ‎Piemontèis • ‎Setswana • ‎Tiếng Việt • ‎Türkçe • ‎dansk • ‎español • ‎français • ‎italiano • ‎português • ‎português do Brasil • ‎română • ‎suomi • ‎svenska • ‎Österreichisches Deutsch • ‎български • ‎русский • ‎українська • ‎العربية • ‎मराठी • ‎മലയാളം • ‎ไทย • ‎中文 • ‎中文(台灣) • ‎中文(简体)

00:00:00.797,00:00:05.985 എന്റെ അച്ഛനമ്മമാർക്ക് ഞങ്ങളുമായി പങ്കുവയ്ക്കാനോ, ഞങ്ങൾക്ക് തരാനോ ഒന്നുമുണ്ടായിരുന്നില്ല.

00:00:07.250,00:00:12.018 ഞങ്ങൾക്ക് ആഡംബര ഉപകരണങ്ങൾ വാങ്ങിത്തരാനുള്ള കെൽപ്പ് അവർക്കുണ്ടായിരുന്നില്ല,

00:00:12.522,00:00:15.045 കാരണം ഞങ്ങളുടെ രാജ്യത്ത് അവയ്ക്ക് ഭീമമായ വിലയായിരുന്നു.

00:00:15.524,00:00:18.149 എന്റെ പേര് ഒറാബിൽ മുഡൊങ്കോ എന്നാണ്.

00:00:18.154,00:00:19.861 ഞാൻ ബോത്സ്വാനയിൽ നിന്നും വരുന്നു.

00:00:20.400,00:00:22.068 ഞങ്ങളുടെ വീട്ടിൽ കമ്പ്യൂട്ടറില്ല.

00:00:22.480,00:00:26.076 നാട്ടുകാരാരും ഇതുവരെയും കമ്പ്യൂട്ടർ വാങ്ങിച്ചിട്ടുമില്ല.

00:00:27.100,00:00:34.146 പട്ടണത്തിലെ ഒരു ഖനന കമ്പനി ഞങ്ങളുടെ സ്കൂളിലേക്ക് കമ്പ്യൂട്ടർ സംഭാവന ചെയ്തു.

00:00:34.618,00:00:39.873 അങ്ങനെയാണ് എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ആസക്തി ഉണ്ടായത്.

00:00:39.914,00:00:43.588 അത് തൊട്ടുനോക്കാൻ എനിക്ക് പേടിയായിരുന്നു, കാരണം എന്റെ ആശങ്ക,

00:00:44.849,00:00:47.246 ഞാൻ തൊട്ടാൽ അതു കേടുവന്നാലോ എന്നതായിരുന്നു.

00:00:47.923,00:00:52.782 അതു കേടുവരുത്തിയാൽ അതിനുള്ള പണം ഞാൻ തിരിച്ചടയ്ക്കേണ്ടി വരും, എന്നാൽ അത്രയും പണം എന്റെ മാതാപിതാക്കൾക്ക് ഇല്ലായിരുന്നല്ലോ?

00:00:53.200,00:00:55.943 എന്റെ സാമൂഹികസ്ഥിതി വച്ചു നോക്കുമ്പോൾ, ഈ ചിന്തയാണ് എന്റെ മനസിലേക്ക് ആദ്യം വന്നത്.

00:00:57.947,00:01:01.294 ഞാൻ സ്വന്തം വിജയം സങ്കൽപ്പിച്ചു.

00:01:01.870,00:01:04.950 ഹൈസ്കൂളിൽ ഞങ്ങൾക്കൊരു ക്ലബ്ബുണ്ടായിരുന്നു.

00:01:04.953,00:01:10.736 ക്ലബ്ബ് അംഗങ്ങൾ വളരെ ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തണമായിരുന്നു.

00:01:11.156,00:01:17.513 ഞാൻ ഈ അവസരം പ്രയോജനപ്പെടുത്തി, ഇന്റർനെറ്റിനെ എന്റെ വിജ്ഞാനസ്രോതസ്സായി ഉപയോഗിച്ച്,

00:01:18.075,00:01:26.917 അധികവിവരങ്ങൾ ലഭിക്കാനായി, ഇന്ന ഗ്രൂപ്പിൽ ചേർന്നപ്പോഴാണ് എനിക്ക് കൂടുതൽ വിവരങ്ങളും ലഭിച്ചിരുന്നത് -

00:01:27.050,00:01:28.661 ഗണിത, ശാസ്ത്ര ഗ്രൂപ്പ് -

00:01:29.137,00:01:33.604 ഞാൻ വിക്കിപീഡിയയെ വളരെയധികം ആശ്രയിച്ചു, നിങ്ങളോട് ഇതും പറയട്ടെ,

00:01:33.604,00:01:38.804 കിട്ടിയ വിവരങ്ങൾ വച്ച് ചെയ്ത ഞങ്ങളുടെ പ്രൊജക്റ്റ് പ്രാദേശിക മത്സരത്തിൽ നല്ല പ്രകടനം കാഴ്ചവച്ചു.

00:01:38.820,00:01:40.390 അങ്ങനെ ഞങ്ങൾക്ക് ദേശീയ മത്സരത്തിൽ പങ്കെടുക്കാനായി.

00:01:40.805,00:01:45.920 വിക്കിപീഡിയയെ പൂർണ്ണമായും വിശ്വസിക്കാൻ പാടില്ല എന്ന ഊഹാപോഹം ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു.

00:01:46.331,00:01:51.180 കാരണം വിക്കിപീഡിയ ഗവേഷണങ്ങൾക്കു വേണ്ട വിവരങ്ങൾ ലഭിക്കാനുള്ള ഒരു ആധികാരികമായ വിജ്ഞാന സ്രോതസ്സല്ലത്രെ.

00:01:51.626,00:01:54.930 എനിക്ക് വളരെയധികം അദ്ഭുതം തോന്നി.

00:01:54.929,00:02:01.400 എല്ലാവർക്കും തങ്ങളുടെ ആശയങ്ങൾ ചേർക്കാൻ കഴിയുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.

00:02:01.400,00:02:07.090 പിന്നീട് മറ്റൊരാൾ വന്ന് അത് മിനുക്കി ഗുണമേന്മ കൂടിയതാക്കുന്നു.

00:02:07.700,00:02:10.230

ഞാൻ പരീക്ഷയിൽ വിജയിച്ചു, ഉപരിപഠനത്തിനു ചേരുകയും ചെയ്തു.

00:02:10.660,00:02:13.360 എന്റെ ഭൂരിഭാഗം സുഹൃത്തുക്കൾക്കും ഉപരിപഠനത്തിനു ചേരാനായില്ല.

00:02:13.375,00:02:18.580 എന്റെ സാമൂഹിക സ്ഥിതി വെച്ചു നോക്കുമ്പോൾ എനിക്കിത് വിശ്വസിക്കാനേ പറ്റുന്നില്ല.

00:02:18.585,00:02:23.16 എന്റെ മാതാപിതാക്കളെ സഹായിക്കാനും, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കാനും എനിക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ നേടേണ്ടതുണ്ട്.

00:02:23.612,00:02:30.350 വിക്കിപീഡിയയിൽ നിന്ന് ഞാൻ അർജ്ജിച്ച വിജ്ഞാനം എന്നെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്.

00:02:31.370,00:02:34.910 എനിക്ക് പരീക്ഷയിൽ വിജയിക്കാൻ പറ്റിയെങ്കിൽ, അത് എന്റെ വായനാശീലം കൊണ്ടാണ്,

00:02:35.320,00:02:37.150 ഞാൻ സ്കൂളിൽ നടത്തിയ ഗവേഷണങ്ങൾക്കു വേണ്ടി

00:02:37.711,00:02:39.960 ഞാൻ വായിച്ചത് വിക്കിപീഡിയയാണ്.