വിക്കിമീഡിയ ഫൗണ്ടേഷൻ തിരഞ്ഞെടുപ്പുകൾ/2022/കമ്മ്യൂണിറ്റി വോട്ടിംഗ്
Outdated translations are marked like this.
2022-ലെ ബോർഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പ് 23 ഓഗസ്റ്റ് 2022 മുതൽ 6 സെപ്റ്റംബർ 2022 വരെയാണ്.
വിക്കിമീഡിയ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് മൂന്ന് വർഷത്തേക്ക് രണ്ട് സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഈ പേജിൽ വോട്ടിംഗ് നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. കമ്മ്യൂണിറ്റി അംഗങ്ങൾ വോട്ടർമാരുടെ യോഗ്യതാ മാർഗ്ഗനിർദ്ദേശങ്ങളും പതിവുചോദ്യങ്ങളും വായിക്കുക.
വോട്ട്
നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുണ്ടെങ്കിൽ:
- സ്ഥാനാർത്ഥിയുടെ പ്രസ്താവനകൾ വായിക്കുകയും ഓരോ സ്ഥാനാർത്ഥിയുടെയും വിശകലന സമിതിയുടെ റേറ്റിംഗും കാണുകയും ചെയ്യുക
- അഫിലിയേറ്റ് പ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉദ്യോഗാർത്ഥികളുടെ ഉത്തരങ്ങൾ വായിക്കുക
- കമ്മ്യൂണിറ്റിയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന സ്ഥാനാർത്ഥികൾ റെക്കോർഡ് ചെയ്ത വീഡിയോകൾ കാണുക there is also a text version, including additional questions from the community.
- നിങ്ങളുടെ വോട്ടിംഗ് തീരുമാനത്തെ നയിക്കാൻ ഇലക്ഷൻ കോമ്പസ് ഉപയോഗിക്കുക (based on answers to 15 additional community-sourced questions).
- താങ്കൾ ഏത് സ്ഥാനാർത്ഥികളെയാണ് പിന്തുണയ്ക്കുന്നത് എന്ന് തീരുമാനിക്കുക.
- സെക്യുർപോൾ വോട്ടിംഗ് പേജിലേക്ക് പോകുക.
- ആ താളിലെ നിർദ്ദേശങ്ങൾ പിന്തുടരുക.
എങ്ങനെ വോട്ട് ചെയ്യണം
നിങ്ങളുടെ വോട്ടിംഗ് അനുഭവം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ചില സഹായകരമായ വിവരങ്ങൾ ചുവടെയുണ്ട്. നിങ്ങൾ വോട്ടുചെയ്യുന്നതിന് മുമ്പ് ദയവായി ഈ ഭാഗം ശ്രദ്ധാപൂർവ്വം വായിക്കുക.
- സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് രീതിയാണ് ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. കണക്കുകൂട്ടൽ പ്രക്രിയയുടെ ഒരു വിശദീകരണം ഇവിടെ കാണാം.
- വോട്ടിംഗ് പേജിൽ, വോട്ടർ ഡ്രോപ്പ്ഡൗൺ ബോക്സുകളുടെ ഒരു ക്രമം കാണും. വോട്ടർ സ്ഥാനാർത്ഥികളെ "മുൻഗണന 1" (ഏറ്റവും മുൻഗണനയുള്ളത്) മുതൽ "മുൻഗണന 6" (ഏറ്റവും കുറഞ്ഞ മുൻഗണന) വരെ റാങ്ക് ചെയ്യും.
- മുകളിൽ നിന്ന്, വോട്ടർ തിരഞ്ഞെടുക്കപ്പെടാൻ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന സ്ഥാനാർത്ഥികളെ റാങ്ക് ചെയ്യാൻ തുടങ്ങും. അനുയോജ്യത കുറവാണെന്ന് വോട്ടർ വിശ്വസിക്കുന്ന സ്ഥാനാർത്ഥികളെ അവരുടെ പട്ടികയുടെ താഴെയായി അടയാളപ്പെടുത്തണം. അനുയോജ്യം ഇല്ലെന്ന് വോട്ടർ വിശ്വസിക്കുന്ന സ്ഥാനാർത്ഥികളെ അടയാളപ്പെടുത്താൻ പാടില്ല.
- വോട്ടിംഗ് പ്രക്രിയയിൽ ഏത് സമയത്തും ഒരു വോട്ടർക്ക് സ്ഥാനാർത്ഥികളെ റാങ്ക് ചെയ്യുന്നത് നിർത്താം. ഉദാഹരണത്തിന്, 6 സ്ഥാനാർത്ഥികളിൽ, വോട്ടർ ആദ്യ 4 റാങ്ക് മാത്രമേ നൽകാവൂ, ബാക്കിയുള്ള 2 റാങ്ക് നൽകരുത്.
- സ്ഥാനാർത്ഥികൾക്ക് ഇടയിൽ സംഖ്യകൾ ഒഴിവാക്കാതെ റാങ്ക് നൽകേണ്ടതുണ്ട്. നമ്പറുകൾ ഒഴിവാക്കുന്നത് ഒരു പിശകിന് കാരണമാകും.
- ഒരു വോട്ടർ ഒരേ സ്ഥാനാർത്ഥിയെ ഒന്നിലധികം തവണ റാങ്ക് ചെയ്യാൻ പാടില്ല. ഒരേ സ്ഥാനാർത്ഥിയെ ഒന്നിലധികം തവണ റാങ്ക് ചെയ്യുന്നത് ഒരു പിശകിന് കാരണമാകും.
- തെരഞ്ഞെടുപ്പിൽ ആളുകൾക്ക് വീണ്ടും വോട്ട് ചെയ്യാം. ഇത് അവരുടെ മുൻ വോട്ട് തിരുത്തിയെഴുതും. അവർക്ക് എത്ര തവണ വേണമെങ്കിലും ഇത് ചെയ്യാം.