Translation requests/WMF/Home/ml

പ്രധാന താള്‍ edit

ഒരു ലോകം സ്വപ്നം കാണുക - ലോകത്താകമാനമുള്ള എല്ലാവിജ്ഞാനവും ഏതൊരു മനുഷ്യനും സ്വതന്ത്രമായി അനുഭവിക്കാന്‍ സാധിക്കുന്ന ഒരു ലോകം. അതാണ് ഞങ്ങളുടെ വാ‍ഗ്ദാനം.
അതിനു നിങ്ങളുടെ സഹായം ഞങ്ങള്‍ക്കാ‍വശ്യമുണ്ട്. ദയവായി വിക്കിമീഡിയ ഫൗണ്ടേഷന്റെ ധനസമാഹരണയജ്ഞത്തില്‍ പങ്കാളിയാവുക.


വിക്കിമീഡിയ ബ്ലോഗ് edit

വിക്കിമീഡിയ ഫൗണ്ടേഷനില്‍നിന്നുള്ള വാര്‍ത്തകളും വീക്ഷണങ്ങളും വായിക്കാന്‍.

ഞങ്ങളെ പിന്തുണയ്ക്കുക edit

ഫൗണ്ടേഷന്‍ പ്രധാനമായും ആശ്രയിക്കുന്നത് വ്യക്തികളുടെ പിന്തുണയെയാണ്. സമയം, പണം, ഹാര്‍ഡ്‌വെയര്‍ എന്നിങ്ങനെ ഏതു രൂപത്തിലുമായിക്കൊള്ളട്ടെ, ദയവായി ഇന്നുതന്നെ ഒരു സംഭാവന നല്‍കുന്ന കാര്യം പരിഗണിക്കൂ. അഭ്യുദയകാംക്ഷികളുടെ താള്‍ വിക്കിമീ‍ഡിയ സംരംഭങ്ങളെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. എന്നാല്‍, പ്രസ്തുത കോര്‍പ്പറേറ്റ് അഭ്യുദയകാംക്ഷികളുടെ പ്രവൃത്തികളെ വിക്കിമീഡിയ ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്നു എന്ന് ഇതിനര്‍ത്ഥമില്ല.

അമേരിക്കന്‍ ഐക്യനാടുകളില്‍ വിക്കിമീഡിയ ഫൗണ്ടേഷന് 501(c)(3) നികുതി ഇളവ് പദവി ഉണ്ട്. മറ്റു രാജ്യങ്ങളില്‍നിന്നുള്ള സംഭാവനകള്‍ക്കും നികുതി ഇളവുകള്‍ ലഭിച്ചേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഭാവനകള്‍ക്കുള്ള നികുതിയിളവുകള്‍ എന്ന താള്‍ ശ്രദ്ധിക്കാവുന്നതാണ്. പേപാല്‍, മണിബുക്കേഴ്സ്, തപാല്‍, നേരിട്ടുള്ള നിക്ഷേപം എന്നിവയില്‍ ഏതെങ്കിലുംവഴി സംഭാവനകള്‍ നല്‍കാന്‍ ദയവായി ഞങ്ങളുടെ ധനസമാഹരണം താള്‍ സന്ദര്‍ശിക്കുക. മറ്റെല്ലാത്തരം സംഭാവനകള്‍ക്കും, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

താങ്കള്‍ക്കറിയാമോ? edit

ഏതാണ്ട് പത്തുലക്ഷത്തിനുമേല്‍ ദൃശ്യ,ശ്രാവ്യ പ്രമാണങ്ങളുടെ ഒരു ശേഖരമാണ് വിക്കിമീഡിയ കോമണ്‍സ് എന്നു താങ്കള്‍ക്കറിയാമോ?

വിക്കിമീഡിയ സന്നദ്ധസേവകയായ ബ്രയാന്ന ലാഫര്‍ വിക്കിമീഡിയ കോമണ്‍സ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു:

വിക്കിമീഡിയ കോ‍മണ്‍സിലേക്കു സ്വാഗതം.

200 വ്യത്യസ്ത വിക്കികളിലേക്ക് ഒരേ ചിത്രം തന്നെ അപ്‌ലോഡ് ചെയ്യുന്നത് ഒഴിവാക്കാനായി വെറും മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ് ദൃശ്യശ്രാവ്യപ്രമാണങ്ങളുടെ ഒരു കേന്ദ്ര പൊതുസഞ്ചയമെന്ന നിലയിലാണ് വിക്കിമീഡിയ കോമണ്‍സ് തുടങ്ങിയത്. അതിനുശേഷം ത്വരിതഗതിയില്‍ പുരോഗതി പ്രാപിച്ച ഈ പ്രസ്ഥാനം ഇന്ന് ഫോട്ടോഗ്രാഫര്‍മാര്‍, ഇല്ലസ്ട്രേറ്റര്‍മാര്‍, സ്കാനര്‍മാര്‍, ഓഡിയോ എഡിറ്റര്‍മാര്‍, വിവര്‍ത്തകര്‍, സംഘാടകര്‍, വ്യാഖ്യാനദാതാക്കള്‍ എന്നിവരുടെ ഒരു സമൂഹമായി വളര്‍ന്നിരിക്കുന്നു.

തുടര്‍ന്നു വായിക്കുക...

സംഘടനാഭരണസംബന്ധമായ വിവരങ്ങള്‍ edit

വിക്കിമീഡിയാ ഫൗണ്ടേഷന്റെ ദൈനംദിന കാര്യനിര്‍‌വഹണ അധികാരം വിക്കിമീഡിയാ ബോര്‍ഡ് ഓഫ് ട്രസ്റ്റീസില്‍ നിക്ഷിപ്തമാണ്. വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമാവലികള്‍ കാണാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ നിയമാവലികള്‍ എന്ന താള്‍ ശ്രദ്ധിക്കുക. ബോര്‍ഡ് രൂപീകരിച്ച മറ്റു നയങ്ങള്‍, നയങ്ങള്‍ എന്ന താളില്‍ കാണാം.

പ്രധാനമായും കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ക്കും വെബ് ഹോസ്റ്റിംഗിനുമായി ചിലവഴിക്കുന്ന തുക ഉള്‍ക്കൊള്ളുന്ന ഒരു ബജറ്റ് ഫൗണ്ടേഷന്‍ നിയന്ത്രിക്കുന്നു. മറ്റു ചിലവുകള്‍ വിക്കിമീഡിയ സംരംഭങ്ങളുടെ നടത്തിപ്പിനാവശ്യമായുള്ള മാനവവിഭവശേഷിക്കായി ചിലവഴിക്കുന്നു; ഇതില്‍ മിക്കവരും സന്നദ്ധസേവകരാണ്. ഈ സൈറ്റില്‍ ബോര്‍ഡ് മീറ്റിങ്ങുകളില്‍നിന്നുള്ള കുറിപ്പുകളും ലഭ്യമാണ്.

ഏറ്റവും പുതിയ ബോര്‍ഡ് തീരുമാനങ്ങള്‍, തീരുമാനങ്ങള്‍ എന്ന താളില്‍ ലഭ്യമാണ്.

വാര്‍ത്തകള്‍ edit

കൂടുതല്‍ വിവരങ്ങള്‍ക്ക് സമകാലികം എന്ന താളും കാണാവുന്നതാണ്.


Projects of the Wikimedia Foundation (read more...)

 



സ്വകാര്യതാ നയം: താങ്കള്‍ വിക്കിമീഡിയ സംരംഭ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ പ്രസ്തുത സെര്‍വര്‍ പ്രവര്‍ത്തനരേഖകളില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങളൊഴിച്ച് നിങ്ങളെക്കുറിച്ച് മറ്റൊരു വിവരവും ഞങ്ങള്‍ ശേഖരിക്കുന്നതല്ല. നിങ്ങള്‍ വിക്കിമീഡിയ സംരംഭങ്ങളിലേക്കു സംഭാവന ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഏതൊരു വാക്കും പരസ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. താങ്കള്‍ എഴുതുന്ന എന്തും അനന്തകാലത്തേക്ക് രേഖപ്പെടുത്തി സൂക്ഷിക്കപ്പെടും എന്ന് താങ്കള്‍ അനുമാനിക്കേണ്ടതാണ്. ലേഖനങ്ങള്‍, ഉപയോക്താവിന്റെ താളുകള്‍, ചര്‍ച്ചാ താളുകള്‍, വെബ്സൈറ്റിലുള്ള മറ്റുതാളുകള്‍ എന്നിവയിലെല്ലാം എഴുതുന്നതുള്‍പ്പെടെ.