ഉപയോക്തൃനാമം മാറ്റൽ

This page is a translated version of the page Changing username and the translation is 100% complete.

വിക്കിമീഡിയ പദ്ധതികളിൽ ഉപയോക്താക്കൾ സ്വയം തിരഞ്ഞെടുക്കുന്ന പേര് കല്ലിൽ സ്ഥാപിച്ചിട്ടുള്ളതല്ല. ഏതൊരു steward അല്ലെങ്കിൽ ആഗോള പുനർനാമകർക്ക് നിങ്ങളുടെ ഉപയോക്തൃനാമം മാറ്റാൻ കഴിയും. നിലവിലില്ലാത്ത ഒരു അക്കൗണ്ടിലേക്ക് മാത്രമേ നിങ്ങൾക്ക് പേരുമാറ്റാൻ കഴിയുകയുള്ളു. ഏതെങ്കിലും ആഗോള പുനർനാമകരണവുമായി താങ്കൾക്ക് ബന്ധപ്പെടാവുന്നതാണ്.

താളുകളുടെ ഉപയോക്തൃനാമം മാറ്റുന്നതിനുള്ള ഒരു അഭ്യർത്ഥന താങ്കൾക്ക് സ്ട്രീവാർഡ് അഭ്യർത്ഥനകൾ/ഉപയോക്തൃനാമ മാറ്റങ്ങൾ എന്നതിൽ നൽകാം.

എങ്ങനെ പേരുകൾ മാറ്റാം

  • ഈ താളിൽ ദയവായി പേരുമാറ്റുവാനുള്ള അപേക്ഷ നൽകരുത്.
  • താങ്കൾക്ക് വെണ്ട പുതിയ നാമം വച്ച് പുതിയ അക്കൗണ്ട് സൃഷ്ടിക്കരുത് .

Special:GlobalRenameRequest എന്നതിലേക്കോ സ്ട്രീവാർഡ് അഭ്യർത്ഥനകൾ/ഉപയോക്തൃനാമ മാറ്റങ്ങൾ എന്നതിലേക്കോ ഒരു അഭ്യർത്ഥന ചേർക്കുക.

ഇത് എങ്ങനെ പ്രവർത്തിക്കുന്നു

stewards അല്ലെങ്കിൽ ആഗോള പുനർനാമകരണം ചെയ്യുന്നവർക്ക് അഭ്യർത്ഥന പ്രകാരം, ഉപയോക്തൃ അക്കൗണ്ട് ക്രമീകരണങ്ങളും, ലേഖന ചരിത്രങ്ങളും മാറ്റാൻ കഴിയും. അതായത് നൽകിയിരിക്കുന്ന ഉപയോക്താവിൻ്റെ മുമ്പത്തെ എല്ലാ എഡിറ്റുകളും പുതിയ പേരിന് ആട്രിബ്യൂട്ട് ചെയ്യപ്പെടുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ആക്ഷേപകരമായ ഉപയോക്തൃനാമങ്ങൾ സംബന്ധിച്ച നയം പ്രകാരം സ്വമേധയാ അല്ലെങ്കിൽ നിർബന്ധിതമായി ഇത് മുമ്പ് പലതവണ ചെയ്തിട്ടുണ്ട്. അക്കൗണ്ട് ഇല്ലാതാക്കൽ വിക്കിമീഡിയ പ്രൊജക്‌റ്റുകളിൽ നടക്കുന്നില്ല, അതിനാൽ നിങ്ങളുടെ അക്കൗണ്ടിൽ തിരുത്തലുകൾ വരുത്തിയ ശേഷം അജ്ഞാതനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഉപയോക്തൃനാമം മാറ്റുക എന്നതാണ് ഇതിനുള്ള മാർഗം.

ഒരു പേര് മാറ്റുമ്പോൾ, മുമ്പത്തെ അക്കൌണ്ട് ഇല്ലാതാകുകയും ഉപയോക്താവിന് ഉടൻ തന്നെ അതേ പാസ്വേഡ് ഉപയോഗിച്ച് പുതിയ പേരിൽ ലോഗിൻ ചെയ്യാനും കഴിയും. സംവാദത്താളിൽ ഒപ്പുകൾ വേണമെങ്കിൽ സ്വമേധയാ മാറ്റാം.

ബ്യൂറോക്രാറ്റുകൾക്ക് ഈ ദൗത്യം നിർവഹിക്കുന്നതിന് മുമ്പ് നടത്തിയ അഭ്യർത്ഥനകളുടെ വിശദാംശങ്ങൾക്കായി Archive1, Archive2 എന്നിവ കാണുക.

ഇതും കാണുക