VisualEditor/Newsletter/2020/July/ml
തിരുത്തൽ വാർത്തകള്‍ 2020 #3
മറ്റൊരു ഭാഷയിൽ സന്ദേശം വായിക്കുക • ഈ ബഹുഭാഷാ വാർത്താക്കുറിപ്പിന്റെ സബ്സ്ക്രിപ്ഷൻ പട്ടിക
ഏഴ് വർഷം മുമ്പ് ഇതേ മാസത്തിലാണ്, എഡിറ്റിംഗ് ടീം മിക്ക വിക്കിപീഡിയ എഡിറ്റർമാർക്കും വിഷ്വൽ എഡിറ്റർ വാഗ്ദാനം ചെയ്തത്. അന്നു മുതൽ ഇന്നുവരെ എഡിറ്റർമാർ നിരവധി നാഴികക്കല്ലുകൾ പിന്നിട്ടു:
- 5 കോടിയിലധികം തിരുത്തലുകൾ ഡെസ്ക്ടോപ്പിലെ വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്.
- ഇരുപത് ലക്ഷത്തിലധികം പുതിയ ലേഖനങ്ങൾ വിഷ്വൽ എഡിറ്റര്‍ ഉപയോഗിച്ചാണ് സൃഷ്ടിച്ചത്. അതില്‍ 600,000 ത്തിലധികവും 2019ല്‍ സൃഷ്ടിച്ചത് ആണ്.
- വിഷ്വൽ എഡിറ്ററിന്റെ ജനപ്രീതി ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. വിഷ്വൽ എഡിറ്ററിന്റെ തുടക്കം മുതൽ എല്ലാ വർഷവും അത് ഉപയോഗിച്ച് നടത്തിയ എഡിറ്റുകളുടെ അനുപാതം വർദ്ധിച്ചുവരുന്നു.
- 2019 ൽ, പുതിയ എഡിറ്റര്‍മാര്‍ (100ല്‍ താഴെ തിരുത്തലുകൾ നടത്തിയ ലോഗിൻ ചെയ്ത എഡിറ്റർമാർ) നടത്തിയ 35% തിരുത്തലുകളും വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്. ഇതിന്റെ ശതമാനം എല്ലാ വർഷവും വർദ്ധിക്കുന്നു.
- മൊബൈൽ സൈറ്റില്‍ 50 ലക്ഷത്തോളം തിരുത്തലുകൾ വിഷ്വൽ എഡിറ്റർ ഉപയോഗിച്ചാണ് നടത്തിയത്. 2018 ൽ എഡിറ്റിംഗ് ടീം മൊബൈൽ വിഷ്വൽ എഡിറ്റർ മെച്ചപ്പെടുത്താൻ തുടങ്ങിയതുമുതലാണ് ഈ തിരുത്തലുകൾ ഭൂരിഭാഗവും നടത്തിയത്.
- 2019 നവംബർ 17ന് മൊബൈൽ വിഷ്വൽ എഡിറ്ററിൽ ബഹിരാകാശത്തു നിന്നുള്ള ആദ്യ തിരുത്തൽ നടന്നു. 🚀 👩🚀
- 2017 വിക്കിടെക്സ്റ്റ് എഡിറ്ററിൽ 600,000 പുതിയ ലേഖനങ്ങൾ ആരംഭിച്ചത് ഉൾപ്പെടെ 70 ലക്ഷത്തിലധികം തിരുത്തലുകൾ എഡിറ്റർമാർ നടത്തി. വിഷ്വൽ എഡിറ്ററിന്റെ അന്തർനിർമ്മിത വിക്കിടെക്സ്റ്റ് മോഡാണ് 2017 വിക്കിടെക്സ്റ്റ് എഡിറ്റർ. നിങ്ങളുടെ ക്രമീകരണങ്ങളിൽ ഇത് പ്രവർത്തനക്ഷമമാക്കാം.