User:CKoerner (WMF)/Support for our communities across India/ml

This page is a translated version of the page User:CKoerner (WMF)/Support for our communities across India and the translation is 100% complete.

Please help translate to your language

ഇന്ത്യയിലെ കമ്മ്യൂണിറ്റികള്‍ക്കുള്ള പിന്തുണ

എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍,

വിക്കിമീഡിയ പ്രോജക്റ്റുകളെ നിങ്ങള്‍ പിന്തുണയ്ക്കുന്നു - ലോകമെമ്പാടുമുള്ള ഉദാരമായ വ്യക്തിഗത സന്നദ്ധപ്രവര്‍ത്തകരുടെയും ഗ്രൂപ്പുകളുടെയും ഓര്‍ഗനൈസേഷനുകളുടെയും ഒരു ശൃംഖല. നിങ്ങള്‍ ഒരുമിച്ച്, വിക്കിമീഡിയ പ്രോജക്റ്റുകളും സ്വതന്ത്ര വിജ്ഞാന ദൗത്യവും സഹകരിച്ച് വളരുക, വളര്‍ത്തുക.


വിക്കിമീഡിയ ഇന്ത്യയുടെ അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുന്നതിനുള്ള അഫിലിയേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ച് നിങ്ങള്‍ ഇതിനോടക്കം കേട്ടിരിക്കും. ഇന്ത്യയിലെ വിക്കിമീഡിയ കമ്മ്യൂണിറ്റികളുടെ ഭാവിക്ക് ഇത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ചില കമ്മ്യൂണിറ്റി അംഗങ്ങള്‍ ചോദിച്ചു. അഫ്കോം തീരുമാനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കിടാനും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ നിരവധി കമ്മ്യൂണിറ്റികളോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും പിന്തുണയും സ്ഥിരീകരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.

വിക്കിമീഡിയ അഫിലിയേഷനുകളെ പിന്തുണക്കുകയും പ്രതിനിധീകരിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന ഒരു കമ്മ്യൂണിറ്റിയാണ് അഫിലിയേഷന്‍ കമ്മിറ്റി. ചാപ്റ്ററിന്റെ നിബന്ധനകള്‍ അനുസരിച്ച് വിക്കിമീഡിയ ഇന്ത്യയുമായി നിരവധി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചു. ശേഷം, 2019 ജൂണില്‍ വിക്കിമീഡിയ ഇന്ത്യയുടെ കരാര്‍ പുതുക്കി നല്‍കേണ്ടതില്ലെന്നാണ് അഫിലിയേഷന്‍ കമ്മിറ്റി വിക്കിമീഡിയ ഫൗണ്ടേഷന് ശുപാര്‍ശ ചെയ്തത്.


2011ലാണ് വിക്കിമീഡിയ ഇന്ത്യ ആദ്യമായി ഒരു ചാപ്റ്ററായി അംഗീകരിക്കപ്പെട്ടത്. 2015 ല്‍, ചാപ്റ്റര്‍ കരാര്‍ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടു. അഫിലിയേഷന്‍ കമ്മിറ്റിയുമായും ഫൗണ്ടേഷനുമായും ചേര്‍ന്ന്, ഈ ചാപ്റ്റര്‍ ഒരു പ്രവര്‍ത്തന പദ്ധതി വികസിപ്പിക്കുകയും 2017 ഓടെ നല്ല നിലയിലേക്ക് മടങ്ങുകയും ചെയ്തു. എന്നിരുന്നാലും, 2017 നും 2019 നും ഇടയില്‍ ഒരു വിശ്വസ്ത സംഘടനയായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നേടാന്‍ ചാപ്റ്ററിന് കഴിഞ്ഞില്ല, നിലവില്‍, നിയമപരമായി ഫൗണ്ടേഷന്റെ ധനസഹായം സ്വീകരിക്കുന്നതിനായി ഇന്ത്യയില്‍ ഒരു ചാരിറ്റിയായി രജിസ്റ്റര്‍ ചെയ്യാന്‍ ചാപ്റ്ററിനായില്ല. ഈ ലൈസന്‍സിംഗും രജിസ്‌ട്രേഷനും സുരക്ഷിതമാക്കുമെന്നും അംഗീകാരത്തിന് യോഗ്യത നേടുന്നതിന് ആവശ്യമായ എല്ലാ നടപടികളും ചാപ്റ്റര്‍ സ്വീകരിക്കുമെന്നും ഫൗണ്ടേഷനും അഫിലിയേഷന്‍ കമ്മിറ്റിയും പ്രതീക്ഷിക്കുന്നു.


മികച്ച നേതൃ പാടവം കാണിക്കുകയും നമ്മുടെ ആഗോള പ്രസ്ഥാനത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്ത ഇന്ത്യയിലെ ഊര്‍ജ്ജസ്വലരായ, വളരുന്ന സമൂഹത്തോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഫൗണ്ടേഷന്‍ നിലവില്‍ എട്ട് ഇന്‍ഡിക് ലാംഗ്വേജ് കമ്മ്യൂണിറ്റി യൂസര്‍ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നു, വരും ആഴ്ചകളില്‍ രണ്ട് എണ്ണം കൂടി അഫ്‌കോം (അഫിലിയേഷന്‍ കമ്മിറ്റി) പ്രഖ്യാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ വായനക്കാരില്‍ നിന്നും പ്രതിമാസം 700 ദശലക്ഷത്തിലധികം പേജ് കാഴ്ചകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നു, കൂടാതെ ഇന്‍ഡിക് കമ്മ്യൂണിറ്റിയുടെ വളര്‍ച്ച വിക്കിപീഡിയയുടെയും വിക്കിമീഡിയ പ്രോജക്റ്റുകളുടെയും ഭാവിക്ക് മുന്‍ഗണന നല്‍കുന്നു.


വിക്കിമീഡിയ പ്രസ്ഥാനത്തില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിലുടനീളമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, വായനക്കാര്‍, ദാതാക്കള്‍ എന്നിവരെ പിന്തുണയ്ക്കാന്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണ്. വിക്കിമീഡിയ പ്രോജക്റ്റുകളെയും ഞങ്ങളുടെ സൗജന്യ വിജ്ഞാന ദൗത്യത്തെയും പിന്തുണയ്ക്കുന്നതിനുള്ള നിങ്ങളുടെ തുടര്‍ച്ചയായതും വളരുന്നതുമായ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. നിങ്ങളുമായി ഒരുമിച്ച് ഞങ്ങളുടെ ജോലി തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.


വിക്കിമീഡിയ ഫൗണ്ടേഷനുവേണ്ടി,


വലേറീ ഡികോസ്റ്റ
മേധാവി, കമ്മ്യൂണിറ്റി പ്രവര്‍ത്തനം
വിക്കിമീഡിയ ഫൗണ്ടേഷൻ