തന്ത്രം/വിക്കിമീഡിയ പ്രസ്ഥാനം/2017/ഘട്ടം 1

This page is a translated version of the page Strategy/Wikimedia movement/2017/Cycle 1 and the translation is 100% complete.

ഘട്ടം 1: ആരംഭിക്കുന്നതിനു മുൻപായി കൂടുതൽ പഠിക്കുക

 

  ഈ പ്രമാണം നമ്മുടെ പ്രസ്ഥാനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള സംവാദങ്ങൾക്കിടയിൽ കടന്നു വരാവുന്ന വിഷയങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം നൽകും.ഭേദപ്പെട്ട വിവരങ്ങൾ ഗവേഷണങ്ങൾക്കും സംവാദങ്ങൾക്കും ഇടയിൽ കടന്നു വരുന്നതിനനുസരിച്ച് ഇത് മെച്ചപ്പെടുത്തുന്നതാണ്. ഇവിടെ നിങ്ങൾക്ക് ഇവയെപ്പറ്റി അറിയാം:

  • ജനസംഖ്യ,വിദ്യാഭ്യാസം,ശാസ്ത്രസാങ്കേതിക വിദ്യ എന്നീ വിഷയങ്ങളെ പറ്റി ഉയർന്നു വരുന്ന പുതുതാത്പര്യങ്ങൾ
  • നമ്മുടെ പ്രസ്ഥാനവും പരിസ്ഥിതിയും. നാം ഇന്ന് ആര്?
  • ഒരു പ്രസ്ഥാനം എന്ന നിലയിൽ നാം എങ്ങനാ പരിണമിക്കുന്നു?(സംഭാവനകൾ,ഉള്ളടക്കം,നേതൃത്ത്വം എന്നിവയിലെ പുതുതാത്പര്യങ്ങൾ)

ഘട്ടം 2: നമ്മുടെ ഭാവി ചർച്ച ചെയ്യൽ

ഒരു വലിയ ചോദ്യം

ഒരു പ്രസ്ഥാനമെന്ന നിലയിൽ നമ്മുടെ ലക്ഷ്യം നാമേവരെയും 2030ലേക്കുള്ള നമ്മുടെ പാതയിലേക്ക് പ്രചോദിപ്പിക്കുന്ന ദിശ തിരിച്ചറിയുക എന്നതാണ്. ഇത് നമ്മെ പ്രസ്ഥാനത്തിലുടനീളം നമ്മുടെ പ്രവർത്തികൾ സജ്ജീകരിക്കാൻ സഹായിക്കും. ഇത് വളരെ വിശാലമായിരിക്കണം, എങ്കിൽ ഇത് കാലാന്തരത്തിലും ബാധകമാകും.

നാം ഉത്തരം തേടുന്ന വലിയ ചോദ്യം ഇതാണ്:

നമുക്ക് വരുന്ന 15 വർഷത്തിനുള്ളിൽ എന്താണ് നിർമിക്കുകയോ നേടുകയോ ചെയ്യേണ്ടത്?

 

  നിങ്ങളുടെ ചിന്തകൾ മെറ്റാ-വിക്കിയിൽ പങ്കുവയ്ക്കൂ

  മറ്റുള്ളവരുടെ അഭിപ്രായങ്ങൾ വായിക്കുകയും നിർദേശങ്ങൾ രേഖപ്പെടുത്തുകയും ചെയ്യൂ

  മറ്റൊരു സംഘത്തിലെയോ സമൂഹത്തിലെയോ സംവാദങ്ങളിൽ പങ്കാളിയാകൂ

നിങ്ങൾക്ക് വേണമെങ്കിൽ:

നിങ്ങളുടെ ചിന്തകൾ ഒരു സ്വകാര്യസർവേയിൽ പങ്കുവയ്ക്കൂ(ചോദ്യങ്ങൾ ഇംഗ്ലീഷിൽ)
ഈ സർവേ ഒരു മൂന്നാം കക്ഷിയുടെ സേവനത്തിലാണ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. സ്വകാര്യതയെയും വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനെയും പറ്റി അറിയാൻ സർവേയുടെ സ്വകാര്യത നയം കാണുക.

അടുത്ത ഘട്ടങ്ങൾ: കൂട്ടിച്ചേർക്കലുകളും സംവാദഘട്ടങ്ങളും

 

  സംവാദങ്ങളിൽ പ്രധാന വാദമുഖങ്ങൾ പ്രസ്ഥാനത്തിലുള്ള മറ്റുള്ളവർ എന്തു ചിന്തിക്കുന്നു എന്ന് എളുപ്പത്തിൽ അറിയാനായി വിക്കികളിൽ ഉടനീളം പങ്കുവയ്ക്കപ്പെടും.


 

  നാം ഇപ്പോൾ സംവാദത്തിന്റെ ഒന്നാം ഘട്ടത്തിലാണ്.നിങ്ങൾക്ക് പങ്കെടുക്കാവുന്ന രണ്ടു ഘട്ടങ്ങൾ കൂടിയുണ്ട്. അടുത്ത ഘട്ടങ്ങളിൽ നാം ദിശയെയും ശ്രദ്ധകേന്ദ്രികരിക്കേണ്ട ഭാഗങ്ങളെയും പറ്റി 2017 ഓഗസ്റ്റിന് മുൻപ് ചർച്ച ചെയ്യാൻ ശ്രമിക്കും.