മെറ്റാ:ഉൾപ്പെടുത്തൽ നയം
Outdated translations are marked like this.
ഒരു മെറ്റാ-വിക്കി നയത്തിന്റെ മലയാളം ഭാഷയിലേക്കുള്ള വിവർത്തനമാണ് ചുവടെയുള്ള പേജ്. ഈ മാർഗ്ഗനിർദ്ദേശത്തിന്റെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പും വിവർത്തനവും തമ്മില്‍ അർത്ഥത്തിലോ വ്യാഖ്യാനത്തിലോ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ, യഥാർത്ഥ ഇംഗ്ലീഷ് പതിപ്പിന് മുൻഗണന ലഭിക്കുന്നു. ഈ പേജ് വിപുലീകരിക്കുകയും അംഗീകരിക്കുകയും ചെയ്തത് കമ്മ്യൂണിറ്റിയാണ്, അതിനാൽ ഇത് എല്ലാ ഉപയോക്താക്കളും പാലിക്കേണ്ടത് ആകുന്നു. കമ്മ്യൂണിറ്റിയുടെ മുൻഅംഗീകാരമില്ലാതെ ഇത് പരിഷ്ക്കരിക്കരുത്. |
വിക്കിമീഡിയ പ്രോജക്റ്റുകളുടെ സഹകരണം, ചർച്ചകള്‍, ഏകോപനം എന്നിവ നിയന്ത്രിക്കുന്ന കേന്ദ്ര വിക്കിയാണ് മെറ്റാ-വിക്കി. മെറ്റയിൽ ഏതൊക്കെ തരം പേജുകളാണ് സ്വീകാര്യമാകുകയെന്ന് വ്യക്തമാക്കുകയാണ് ഈ പേജിന്റെ ലക്ഷ്യം.
നയങ്ങൾ
മെറ്റായിൽ സ്വീകാര്യമല്ലാത്ത ചില കാര്യങ്ങളുണ്ട്. ഇവയെക്കുറിച്ച് ഈ പേജിൽ കാണാം.
സ്വീകാര്യമായവ
വിക്കിമീഡിയ പ്രോജക്റ്റുകളെക്കുറിച്ചും വിക്കിമീഡിയ ഫൗണ്ടേഷനെക്കുറിച്ചും ഉള്ള വിക്കി ആണ് മെറ്റാ. അതുപോലെ, ഇനിപ്പറയുന്ന ഉള്ളടക്കമാണ് മെറ്റയിൽ ഉചിതമായത്:
- വിക്കിമീഡിയ ഫൗണ്ടേഷനെയും അതിന്റെ പ്രോജക്റ്റുകളെയും സംബന്ധിച്ചുള്ള ഡോക്യുമെന്റേഷനുകളും ചർച്ചകളും (നിലവിലെ ചില ചർച്ചകൾ കാണുക).
- മറ്റ് വിക്കി പ്രോജക്റ്റുകളിൽ സംഭാവന ചെയ്യുകയും സഹകരിക്കുകയും ചെയ്യുന്ന ഉപയോക്താക്കളെ സഹായിക്കുന്നതിനുള്ള ഡോക്യുമെന്റേഷനുകള്‍.
- വിക്കിമീഡിയ പ്രോജക്റ്റുകളുടെ ബഹുഭാഷാ സഹകരണം.
- പ്രസക്തമായ ലേഖനങ്ങള്‍ (advocacy)
(ചില ലേഖനങ്ങള്‍ കാണുക).
- വിക്കി പദ്ധതികളുടെ വികസനം സംബന്ധിച്ച പ്രാഥമിക ഗവേഷണം.
സ്വീകാര്യമല്ലാത്തവ
ചില കാര്യങ്ങള്‍ മെറ്റയിൽ ഉചിതമല്ല:
- മറ്റൊരു വിക്കി പ്രോജക്റ്റിൽ കൂടുതൽ ഉചിതമായ ഉള്ളടക്കം: വിജ്ഞാനകോശ വിവരങ്ങൾ , പ്രസിദ്ധീകരിക്കപ്പെട്ട പാഠങ്ങൾ , ഉപയോക്താവ് സൃഷ്ടിച്ച പുസ്തകങ്ങൾ , നിഘണ്ടൂ നിർവചനങ്ങൾ , പ്രസിദ്ധമായ ഉദ്ധരണികൾ , പൊതു വാർത്തകള്‍ , ചിത്രങ്ങൾ തുടങ്ങിയവ. (മെറ്റാ-വിക്കി പേജുകളിൽ മാത്രം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതല്ലെങ്കിൽ; ലൈസൻസിംഗ് നയം, ന്യായമായ ഉപയോഗം എന്നിവ കാണുക).
- ലിങ്കുകളുടെ അല്ലെങ്കിൽ ചിത്രങ്ങളുടെ ഗാലറികൾ. (മെറ്റാ എന്നത് ലിങ്കുകളുടെ ഒരു ശേഖരമല്ല, ചിത്രങ്ങള്‍ കോമൺസിലേക്ക് അപ്ലോഡുചെയ്യുക, അതുവഴി അവ ഏത് വിക്കിമീഡിയ പ്രോജക്റ്റുകളിലും ഉപയോഗിക്കാം).
- സ്വകാര്യ പേജുകൾ അല്ലെങ്കിൽ ബ്ലോഗുകൾ.
- പണമടച്ച ഉള്ളടക്കം. ഉപയോക്താക്കൾക്ക് എല്ലാ മെറ്റാ ഉള്ളടക്കങ്ങളും ഏത് രൂപത്തിലും സൗജന്യമായി കാണാനും ഉപയോഗപ്പെടുത്താനും വിതരണംചെയ്യാനും പരിഷ്കരിക്കാനും കഴിയും, കൂടാതെ ഏത് ആവശ്യത്തിനും (വാണിജ്യപരമായ ചൂഷണം ഉൾപ്പെടെ) പരിമിതികളില്ലാതെ ഉപയോഗിക്കാം (ആട്രിബ്യൂഷൻ ഒഴികെ). അനുവദനീയമായ ഒഴിവാക്കലുകൾ ന്യായമായ ഉപയോഗത്തിൽ ചർച്ചചെയ്യുന്നു.
- സമർപ്പിത ആക്രമണ പേജുകൾ
- വിക്കിമീഡിയ ഇതര വിക്കികളെക്കുറിച്ചുള്ള വിവരങ്ങൾ.