വിക്കിമീഡിയ ഫൗണ്ടേഷൻ തിരഞ്ഞെടുപ്പ്/2022/സ്ഥാനാർത്ഥി മാർഗ്ഗനിർദ്ദേശങ്ങൾ

This page is a translated version of the page Wikimedia Foundation elections/2022/Candidate guidelines and the translation is 100% complete.

സ്ഥാനാർത്ഥി മാർഗ്ഗനിർദ്ദേശങ്ങൾ

സ്ഥാനാർത്ഥികൾ ഇനിപ്പറയുന്നവ ചെയ്യണം:

  • യൂണിവേഴ്സൽ കോഡ് ഓഫ് കണ്ടക്റ്റ് പാലിക്കുകയും ഫ്രൺലി സ്പേസ് നയം മാനിക്കുകയും ചെയ്യുക,
  • സ്ഥാനാർത്ഥിത്വത്തെയും തിരഞ്ഞെടുപ്പ് പരിപാടികളെയും കുറിച്ചുള്ള ഉള്ളടക്കം സ്‌പെയ്‌സ് സംഘാടകർ സ്വാഗതം ചെയ്യുന്ന ഓൺലൈൻ സ്‌പെയ്‌സുകളിൽ മാത്രം പ്രസിദ്ധീകരിക്കുക.

സ്ഥാനാർത്ഥികൾ ഇനിപ്പറയുന്നവ ചെയ്യേണ്ടതാണ്:

  • സ്ഥാനാർത്ഥികളുമായി ഏകോപിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച അവരുടെ "മീറ്റ് ദ കാൻഡിഡേറ്റ്" സെഷനിൽ പങ്കെടുക്കുക.
  • അഫിലിയേറ്റുകളിൽ നിന്നും കമ്മ്യൂണിറ്റി അംഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.
  • അവരുടെ പ്രസ്താവനകൾ വോട്ടിംഗ് ഉപദേശ ഉപകരണത്തിലേക്ക് (ഇലക്ഷൻ കോമ്പസ്) നൽകുക.

സ്ഥാനാർത്ഥികൾ ഇനിപ്പറയുന്നവ ചെയ്യാൻ പാടില്ല:

  • തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ബോർഡ് ഓഫ് ട്രസ്റ്റീസ് തിരഞ്ഞെടുപ്പ് അധിഷ്ഠിത കമ്മ്യൂണിറ്റി മീറ്റിംഗുകളിൽ പങ്കെടുക്കൽ.
  • കമ്മ്യൂണിറ്റി വോട്ടിംഗ് കാലയളവിൽ അവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വ്യക്തിഗത പ്രചാരണ സാമഗ്രികൾ പ്രസിദ്ധീകരിക്കൽ.
  • വിക്കിമാനിയയിൽ അല്ലെങ്കിൽ ഇവന്റ് ഓർഗനൈസർ തീരുമാനിക്കുന്ന മറ്റ് കമ്മ്യൂണിറ്റി ഇവന്റുകളിൽ പ്രചാരണം നടത്തൽ.
  • അപേക്ഷാ പ്രസ്താവനയിൽ അധിക പേജുകളിലേക്ക് ലിങ്ക് ചെയ്യൽ
  • മറ്റ് സ്ഥാനാർത്ഥികൾക്കൊപ്പം ഒരു ഗ്രൂപ്പായി പ്രവർത്തിക്കൽ

കുറിപ്പ്: കമ്മ്യൂണിറ്റിയിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി തിരഞ്ഞെടുത്തവ മാത്രമേ സ്ഥാനാർത്ഥികൾ ഉത്തരം നൽകേണ്ടതുള്ളൂ. കമ്മ്യൂണിറ്റിയിൽ നിന്നും അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുമുള്ള എല്ലാ ചോദ്യങ്ങൾക്കും ഉദ്യോഗാർത്ഥികൾ ഉത്തരം നൽകേണ്ടതില്ല.