വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കി

This page is a translated version of the page Wikimedia Foundation Governance Wiki and the translation is 100% complete.
Other languages:
Bahasa Indonesia • ‎English • ‎Scots • ‎dansk • ‎русский • ‎العربية • ‎مصرى • ‎മലയാളം • ‎日本語


വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കി (foundation.wikimedia.org) എന്നത് വിക്കിമീഡിയ ഫൗണ്ടേഷൻ പൊതുവായി ലഭ്യമായ ഭരണ സാമഗ്രികൾ ലഭ്യമാക്കുന്ന വിക്കിയാണ്. മുമ്പ് ഫൗണ്ടേഷൻ വിക്കി എന്നറിയപ്പെട്ടിരുന്ന വിക്കിയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കി
Wikimedia Foundation Governance Wiki screenshot - 8 August 2018.png
വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കിയുടെ ഒരു സ്ക്രീൻഷോട്ട്
വിലാസംfoundation.wikimedia.org
ഇതിൽ ലഭ്യമാണ്ഇംഗ്ലീഷ്
ഉടമവിക്കിമീഡിയ ഫൗണ്ടേഷൻ
നിയന്ത്രിക്കുന്നത്ഓൺ-വിക്കി ഡോക്യുമെന്റേഷൻ വർക്കിംഗ് ഗ്രൂപ്പ്
ആരംഭിച്ചത്ജൂലൈ 30, 2018
പതിപ്പ്1.0 (30 ജൂലൈ 2018)
സംവാദ താൾ
ഫാബ്രിക്കേറ്റർ പ്രോജക്ട്

വികസനവും പരിപാലനവും

വിക്കിമീഡിയ സന്നദ്ധപ്രവർത്തകരുടെ പിന്തുണയോടെ വിക്കി മീഡിയ ഫൗണ്ടേഷൻ സ്റ്റാഫും കരാറുകാരും വിക്കിയെ പരിപാലിക്കുന്നു. ഓൺ-വിക്കി ഡോക്യുമെന്റേഷൻ വർക്കിംഗ് ഗ്രൂപ്പ് വിക്കിയുടെ മൊത്തത്തിലുള്ള സാങ്കേതികേതര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.

ലക്ഷ്യം

വിക്കിയുടെ ഉള്ളടക്കത്തിൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഭരണപരവും നിയമപരവുമായ സാമഗ്രികൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്:

  • ബോർഡ് ഓഫ് ട്രസ്റ്റീസ് ഡോക്യുമെന്റേഷൻ
    • മീറ്റിംഗ് രേഖകൾ
    • പ്രമേയങ്ങൾ
  • നിയമ ഡോക്യുമെന്റേഷൻ
  • സുരക്ഷാ ഡോക്യുമെന്റേഷൻ
  • ബോർഡ് ഓഫ് ട്രസ്റ്റീസ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവർ അംഗീകരിച്ച നയങ്ങൾ, മുതലായവ

നാൾവഴി

വിക്കിമീഡിയ ഫൗണ്ടേഷൻ വെബ്‌സൈറ്റിനായി മുമ്പ് ഉപയോഗിച്ചിരുന്ന വിക്കി ഇൻസ്റ്റാളേഷൻ അടിസ്ഥാനമാക്കി, വിക്കിമീഡിയ ഫൗണ്ടേഷൻ ഭരണനിർവഹണ വിക്കി 2018 ജൂലൈ 30 നാണ് സൃഷ്ടിച്ചത്.

ഇതും കാണുക