Hack4OpenGLAM/സന്ദേശങ്ങൾ
കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം
ചെക്ക്‌ലിസ്റ്റ് പട്ടിക
- നിങ്ങൾ Hack4OpenGLAM-ൽ രജിസ്റ്റർ ചെയ്യുമ്പോൾ മാറ്റർമോസ്റ്റ് കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിൽ (സമൂഹ വേദിയിൽ) രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങൾക്ക് ഒരു മറുപടി ഇമെയിൽ ലഭിച്ചിട്ടുണ്ട്. അതു നിങ്ങൾ പരിശോധിക്കുക. Trash folderഉം പരിശോധിക്കുക. സന്ദേശത്തിലെ നിർദ്ദേശങ്ങൾ പാലിക്കുക.
- നിങ്ങളുടെ പ്രോജക്റ്റിന് മാറ്റർമോസ്റ്റ് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോമിൽ ഒരു ചാനൽ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
- നിങ്ങൾക്ക് നിരവധി പ്രോജക്ടുകൾ ഉണ്ടെങ്കിൽ, അവയ്ക്കെല്ലാം മാറ്റർമോസ്റ്റിൽ ചാനലുകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
- എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ, ദയവായി avoinglam@okf.fi എന്ന മെയിലിൽ ഞങ്ങളെ അറിയിക്കുക.
കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിൽ എന്തുചെയ്യണം?
- ടൗൺ സ്ക്വയറിലേക്ക് പോവുക. ഒരു ഹലോ പറയുക. ചില സഹായം നിങ്ങൾക്ക് പിൻ ചെയ്ത സന്ദേശത്തിൽ കണ്ടെത്താൻ കഴിയും.
- നിങ്ങളുടെ പ്രൊജക്റ്റിന്റെ ചാനൽ കണ്ടെത്തുക, നിങ്ങളുടെ ആശയങ്ങൾ അവതരിപ്പിക്കുക, ചിത്രങ്ങളും ലിങ്കുകളും ചേർക്കുക. നിങ്ങളുടെ പ്രോജക്റ്റിനൊപ്പം പ്രവർത്തിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഇടമാണിത്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ചാനലിൽ ഒരു ജിറ്റ്സി കോൾ ആരംഭിക്കാം. ആശയങ്ങൾക്കായി ഉദാഹരണ ചാനൽ കാണുക.
- ടൗൺ സ്ക്വയർ ചാനലിൽ നിങ്ങളുടെ പ്രോജക്റ്റ് നടത്താനും ആളുകളെ നിങ്ങളുടെ ചാനലിൽ ചേരാൻ ക്ഷണിക്കാനും മടിക്കേണ്ടതില്ല.
- മറ്റ് പ്രോജക്റ്റുകളിലും ചേരുക!
- നിങ്ങൾക്ക് മാറ്റർമോസ്റ്റിന്റെ ഡെസ്ക്ടോപ്പ് ആപ്പും മൊബൈൽ ആപ്പും ഡൗൺലോഡ് ചെയ്യാം. ശുപാർശ ചെയ്യുന്നു!
എനിക്ക് സഹായം ആവശ്യമാണ്!
നിങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സഹായ ചാനലിൽ പോയി നിങ്ങൾക്ക് എഴുതാം. പ്രശ്നം പരിഹരിക്കാൻ വളണ്ടിയർമാർ നിങ്ങളെ സഹായിക്കും. കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിലെ ഏത് സന്ദേശത്തിലും നിങ്ങൾക്ക് @avoinglam അല്ലെങ്കിൽ ഏതെങ്കിലും ടീം അംഗത്തേയോ പിംഗ് ചെയ്യാൻ കഴിയും. നിങ്ങൾക്ക് ഞങ്ങളെ avoinglam@okf.fi എന്ന മെയിൽ ചെയ്യാം
പ്രതിവാര കൂടിക്കാഴ്ചകൾ
ഇവന്റ് വരെയുള്ള ആഴ്ചകളിലും മാസങ്ങളിലും, പ്രതിവാര മീറ്റിംഗുകൾ ഞങ്ങൾ എല്ലാ വ്യാഴാഴ്ചകളിലും 1pm UTCൽ (6:30 pm IST) ക്രമീകരിക്കുന്നു. കൂടിക്കാഴ്ചകളിൽ, പ്രോജക്റ്റ് ആശയങ്ങൾ പങ്കിടാനും ചർച്ച ചെയ്യാനും കഴിയും. കൂടാതെ ഞങ്ങൾ അവയെ വാർത്താക്കുറിപ്പുകളിലും ട്വീറ്റുകളിലും കൂടി പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
നിങ്ങളുടെ പദ്ധതി അവതരിപ്പിക്കൂ
ഇത് സഹകരണ കുറിപ്പുകളിൽ ടൈപ്പ് ചെയ്യുക. ട്വീറ്റ് ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും എളുപ്പമാക്കുന്നതിന്, ഒരു ഹ്രസ്വ സംഗ്രഹം എഴുതുക, ഒരു ചിത്രത്തിലേക്കും പ്രോജക്റ്റ് ഡോക്യുമെന്റേഷനിലേക്കും ഒരു ലിങ്ക് ചേർക്കുക. നിങ്ങൾ ഏതുതരം സഹകരണമാണ് ആഗ്രഹിക്കുന്നതെന്ന് എഴുതുക. പ്രൊജക്റ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
മീറ്റിംഗ് സമയങ്ങൾ
നിങ്ങൾക്ക് ശരിയായ സമയവും ചാനലും ഈ ലിങ്കിലൂടെ എപ്പോൾ വേണമെങ്കിലും കണ്ടെത്താം.
Hack4OpenGLAM ഡാഷ്ബോർഡ്
കഴിഞ്ഞ വർഷത്തെ ഡാഷ്‌ബോർഡിന്റെ സ്രഷ്‌ടാവ് മൈക്കൽ ഹാനോലെയ്‌നൻ ഈ വർഷം കാർഡ് അധിഷ്‌ഠിത വിന്യാസം ലിസ്‌ബണിൽ നടക്കുന്ന 2019 സി.സി. ഉച്ചകോടിക്കുള്ള ജോവോയുടെ ഗ്രാഫിക്സുമായി സംയോജിപ്പിച്ചു.
പങ്കെടുക്കുന്ന എല്ലാവരുടെയും പരിചയപ്പെടുത്തുന്നു
Hack4OpenGLAM-ൽ ആളുകളുമായി ബന്ധിപ്പിക്കുന്നതിന് ഡാഷ്‌ബോർഡ് ഉപയോഗപ്രതമാണ്. നിങ്ങളുടെ പ്രോജക്റ്റുകൾക്കായി സമാന ചിന്താഗതിക്കാരായ സ്രഷ്‌ടാക്കളെ കണ്ടെത്താനും അവരെ അവർ പരസ്യപ്പെടുത്തിയ ചാനലുകൾ ഉപയോഗിച്ച് ബന്ധപ്പെടാനും കഴിയും. തിരച്ചിലിനായി ഫിൽട്ടറുകൾ ഉണ്ടാകും.
എല്ലാ പ്രോജക്ടുകളും ഉപകരണങ്ങളും ശേഖരണങ്ങളും വർക്ക് ഷോപ്പുകളും അങ്ങനെയാണ്
ഹാക്കത്തോണിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണുക, കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിലെ പ്രവർത്തനത്തിൽ ചേരുക. നിങ്ങൾ ചേരുന്നതിന് മുമ്പ് സ്വയം രജിസ്റ്റർ ചെയ്യണം! സ്വയം അവതരിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളും പ്ലാറ്റ്ഫോമുകളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, എന്നാൽ പരസ്യത്തിനായി ഡാഷ്‌ബോർഡ് ഉപയോഗിക്കുന്നത് സ്വീകാര്യമല്ല. ആവശ്യമെങ്കിൽ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ നിർവ്വചിക്കും.
എല്ലാം നന്നായി പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക
- ഡാഷ്‌ബോർഡിൽ നിങ്ങളുടെ ആൾക്കാരുടെ കാർഡ് കണ്ടെത്താനാകും.
- നിങ്ങളുടെ എല്ലാ പ്രോജക്റ്റുകളും (പ്രോജക്ടുകൾ, ടൂളുകൾ, വർക്ക് ഷോപ്പുകൾ, ശേഖരങ്ങൾ) ഉൾപ്പെടുത്തിയിട്ടുണ്ട്.
- നിങ്ങളുടെ ആൾക്കാരുടെ പേജും പ്രോജക്റ്റ് പേജുകളും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.
- നിങ്ങളുടെ പ്രോജക്റ്റുകൾ അവരുടെ ചാനലുകളുമായി മാറ്റർമോസ്റ്റ് കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമിൽ ലിങ്ക് ചെയ്തിരിക്കുന്നു.
പരിഹരണത്തിന്
തിരികെ പോകാനും നിങ്ങൾ സമർപ്പിച്ച വിവരങ്ങൾ മാറ്റാനും നിങ്ങൾക്ക് ഗൂഗിൾ ഫോംസിന്റെ മറുപടി ഇമെയിൽ ഉപയോഗിക്കാം.
മറ്റ് പിശകുകൾ തിരുത്തണമെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ എല്ലാ ഡാറ്റയും നീക്കംചെയ്യണമെങ്കിൽ avoinglam@okf.fi -ൽ ഞങ്ങളെ ബന്ധപ്പെടുക.
പുതിയ ലോഗോ!
ലിസ്ബൺ 2019 ക്രിയേറ്റീവ് കോമൺസ് സമ്മിറ്റ് ഐഡന്റിറ്റിയുടെ ഡിസൈനറായ ജോനോ പോംബീറോ, Hack4OpenGLAM-ഇനായി ഒരു ലോഗോ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളാണ് ഇത് ആദ്യം കാണുന്നത്!
"എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നം പരിഹരിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് ഒരു ഹാക്ക്. ഞാൻ അത് ഇവിടെ ചെയ്യാൻ ശ്രമിച്ചു."
Hack4OpenGLAM ലോഗോ നിർമ്മിക്കുന്നതിനായി OpenGLAM ലോഗോ അക്ഷരാർത്ഥത്തിൽ ഹാക്ക് ചെയ്യപ്പെട്ടു. മധ്യത്തിൽ H എന്ന അക്ഷരമുണ്ടാക്കാൻ അതിൽ രണ്ട് പിക്സലുകൾ ചേർത്തു.
ലോഗോ മിറർ ചെയ്യാനും ഫ്ലിപ്പുചെയ്യാനും കഴിയും, ഉദാഹരണത്തിന് വലത്തുനിന്ന് ഇടത്തോട്ടുള്ള ലിപികളിൽ
ഇത് ഒരു ഗ്രിഡ് ഉപയോഗിക്കുന്നതിനാൽ, ഏത് ഡിജിറ്റൽ അല്ലെങ്കിൽ അനലോഗ് ടെക്നിക് (ക്രോസ് സ്റ്റിച്ച് എംബ്രോയിഡറി, 8 ബിറ്റ് ഗ്രാഫിക്സ്, മൈൻക്രാഫ്റ്റ്, ഗ്രാഫ് പേപ്പർ, നിർമ്മാണ ബ്ലോക്കുകൾ, മതിൽ ടൈലുകൾ മുതലായവ) ഉപയോഗിച്ച് ഇത് എളുപ്പത്തിൽ പുനർനിർമ്മിക്കാൻ കഴിയും.
ഓപ്പൺ ലോഗോ ആശയം കൂടുതൽ ഹാക്ക് ചെയ്യാനുള്ള ക്ഷണമാണ്. ലോഗോയുടെ വ്യത്യസ്ത പതിപ്പ് നിർമ്മിക്കാൻ ആർക്കും ഫോണ്ട്, നിറം അല്ലെങ്കിൽ ടെക്സ്ചർ മാറ്റാൻ കഴിയും.
ട്വിറ്റർ സന്ദേശങ്ങൾ
എപ്പോഴെങ്കിലും എന്താണ് #Hack4OpenGLAM എന്ന് ചിന്തിച്ചിട്ടുണ്ടോ? #OpenAccess to #CulturalHeritage എന്ന ഈ കോ-ക്രിയേഷൻ ഇവന്റിലെ മീറ്റപ്പുകളിൽ വ്യാഴാഴ്ച 1 pm UTC (6:30 pm IST) സമയത്തിൽ @ccglobalsummit ൽ ചേരുക. https://dateful.com/eventlink/3350245692 ൽ ചേരുക, https://summit.creativecommons.org/hack4openglam-2021/ പരിശോധിക്കുക #OpenGLAM
@ccglobalsummit #Hack4OpenGLAMനായുള്ള ന്യൂസ് ലെറ്റർ #2 ഫെസിലിറ്റേറ്റർമാരെയും അംബാസഡർമാരെയും, @joaopombeiroഇലെ പുതിയ ലോഗോയും, ആദ്യ സെറ്റ് പ്രോജക്ടുകൾ എന്നിവയും അവതരിപ്പിക്കുന്നു. നിങ്ങളുടേത് http://okf.fi/get-h4ogൽ നേടുക #OpenGLAM
ഫെസിലിറ്റേറ്റർമാരെയും അംബാസഡർമാരെയും കണ്ടുമുട്ടുക, #Hack4OpenGLAM മുഖങ്ങളാണവർ! ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ നിങ്ങളെ അംബാസഡർമാർ ഇതിനകം തിരയുകയാണ്. കോ-ക്രിയേഷൻ ഇവന്റിലൂടെ ഫെസിലിറ്റേറ്റർമാർ ഞങ്ങളെ നയിക്കും. http://okf.fi/h4og-fa #OpenGLAM
- Hack4OpenGLAMനുള്ള പുതിയ ഡാഷ്‌ബോർഡ് പ്രസിദ്ധീകരിച്ചു, ഇതിനകം ഡസൻ കണക്കിന് പ്രോജക്റ്റുകൾ, ശേഖരങ്ങൾ, പ്ലാറ്റ്ഫോമുകൾ, ഉപകരണങ്ങൾ, സ്രഷ്‌ടാക്കൾ എന്നിവ അവതരിപ്പിക്കുന്നു! https://hack4openglam.okf.fi/ കാണുക, നിങ്ങളുടേത് http://okf.fi/hack4openglam2021-registerൽ രജിസ്റ്റർ ചെയ്യുക അല്ലെങ്കിൽ http://okf.fi/get-h4og സബ്സ്ക്രൈബ് ചെയ്യുക #OpenGLAM