'പി കേശവന്‍ നമ്പൂതിരി'

File:P kesavan
kesavan namboothiri

ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ ഡയറക്ടറുമായിരുന്നു പി. കേശവന്‍ നമ്പൂതിരി.

തിരുവനന്തപുരം ദൂരദര്‍ശന്‍ വാര്‍ത്താ വിഭാഗം മേധാവി, ഡല്‍ഹി ആകാശവാണി ന്യൂസ് എഡിറ്റര്‍, ആകാശവാണി കൊച്ചി ലേഖകന്‍, കോഴിക്കോട് ആകാശവാണി ന്യൂസ് എഡിറ്റര്‍, കോഹിമ ആകാശവാണി വാര്‍ത്താവിഭാഗം മേധാവി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.കൂത്താട്ടുകുളം സ്വദേശി.

മൂവാറ്റുപുഴ നിര്‍മ്മലാ കോളജില്‍ നിന്നു ബിരുദമെടുത്തശേഷം ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനായ കേശവന്‍ നമ്പൂതിരി 77 ാമത്തെവയസില്‍ 2023 ജനുവരി 14 ന് അന്തരിച്ചു

ഭാര്യ: ദ്രൗപദി അന്തര്‍ജനം, മക്കള്‍: അനൂപ് സാഗര്‍ (ആര്‍.എന്‍.ഐ ഡല്‍ഹി). അശ്വതി (എസ്.ബി.ഐ ഓഫീസര്‍).