• മുർസികൾ*

മുർസികൾ... മനുഷ്യർ അതെ പച്ചയായ മനുഷ്യർ... വസ്ത്രം ധരിക്കാതെയും ധരിച്ചവർക്ക് അത് എങ്ങിനെ ധരിക്കണമെന്ന് അറിയാതെയും കിട്ടിയ വസ്തുക്കൾ കഴിച്ചും ലോകത്തിലെ മനുഷ്യ സങ്കൽപങ്ങളിൽനിന്ന് വിഭിന്നമായൊരു ജീവിതം നയിക്കുന്നവരാണ് മുർസികൾ..

മനുഷ്യന്‍ പിറന്നനാട്.. നിരന്തരം പുരാവസ്തു ഗവേഷണം നടക്കുന്ന നാട്... നരവംശ ഗവേഷണ ചരിത്രത്തില്‍ ആദ്യമായി മനുഷ്യഫോസില്‍ കിട്ടിയനാട് അതാണ് 'എത്യോപ്യ' ലോകത്തെ പുരാതന രാജ്യങ്ങളില്‍ ഒന്നാണ് എത്യോപ്യ അവിടുത്തെ ഏറ്റവും പുരാതന ഗോത്രവംശമാണ് മുര്‍സി. വിചിത്രമായ ആചാരങ്ങള്‍ അമ്പരപ്പിക്കുന്ന വേഷവിധാനങ്ങള്‍ എന്നിവകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ജനവിഭാഗമാണ് മുര്‍സികള്‍.. തെക്കെ സുഡാനിന്റെ അതിരിനോട് ചേർന്ന പ്രന്തപ്രദേശമായ ഒമോ വാലിയിലാണ് (debub omo zone) ഇവരുടെ വാസം. ഒമോ നദിയും പോഷക നദിയായ മാഗൊ നദിയുമായി ചുറ്റപ്പെട്ടു കിടക്കുന്ന സ്ഥലമാണിത്.

2007 ലെ സെൻസസ് പ്രകാരം എത്യോപ്യയില്‍ 7,500 മുര്‍സികള്‍ വസിക്കുന്നു.

സുറാമിക് ( suramic ) ആണ് ഇവരുടെ ഭാഷ. 15 വയസ് മുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും ഗോത്ര ആചാര പ്രകാരം കിഴ്ചുണ്ട് കീറിയും ചെവിയിൽ കാതു കുത്തുന്ന സ്ഥലത്ത് കീറിയും വലിയ വളയങ്ങള്‍ വെക്കുന്നു ഈ ആചാരം ലോകത്ത് മറ്റൊരു ഗോത്രത്തില്‍ ഇല്ല.മുര്‍സികളെ അവരുടെ ഈ അടയാളങ്ങള്‍കൊണ്ട് തിരിച്ചറിയാം.. ലോകസഞ്ചാരികള്‍ക്ക് ഇവര്‍ പ്രിയപ്പെട്ടവരാണിവര്‍ നരബലി, ശിശുബലി എന്നിവ ഇവര്‍ക്കിടയില്‍ പതിവുണ്ടായിരുന്നു.

<<<ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവിടെ അറിയിക്കുക.>>>

ഇർഫാൻ കരയിൽ✍