ടെക് ന്യൂസ് പ്രതിവാര സംഗ്രഹങ്ങൾ നിങ്ങളെയും മറ്റ് ഉപയോക്താക്കളെയും ബാധിക്കാന്‍ സാധ്യതയുള്ള സമീപകാല സോഫ്റ്റ്വെയർ മാറ്റങ്ങൾ മനസ്സിലാക്കാന്‍ സഹായിക്കുന്നു. വരിക്കാരായും, സംഭാവനകള്‍ നൽകിയും നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയും ഇതിന്റെ ഭാഗമാകാവുന്നതാണ്.
മുമ്പത്തെ | 2020, ആഴ്ച 40 (തിങ്കൾ 28 സെപ്റ്റംബർ 2020) | അടുത്തത് |
വിക്കിമീഡിയയുടെ സാങ്കേതിക സമുഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ ടെക് വാർത്തകൾ ആണിത്. ഈ മാറ്റങ്ങളെക്കുറിച്ച് മറ്റ് ഉപയോക്താക്കളേയും അറിയിക്കുക. എല്ലാ മാറ്റങ്ങളും നിങ്ങളെ ബാധിക്കില്ല. ഇവിടെ വിവർത്തനങ്ങൾ ലഭ്യമാണ്.
സമീപകാല മാറ്റങ്ങൾ
- അഡ്മിന്മാർക്ക് Special:AbuseLogൽ ഇല്ലാതാക്കിയ പുനരവലോകനങ്ങളിലേക്കുള്ള ലിങ്കുകൾ ഇപ്പോൾ കാണാൻ കഴിയും. ഇത് Special:Undelete ന്റെ ഇന്റർഫേസ് ഉപയോഗിക്കുന്നു. [1]
- ചില ഉപയോക്തൃ ഗ്രൂപ്പുകളിലേക്ക് എഡിറ്റർമാർ യാന്ത്രികമായി ചേർക്കപ്പെടുന്നു. ഉദാഹരണത്തിന്, എഡിറ്റർമാരെ മതിയായ സമയവും എഡിറ്റുകളും ആയാൽ autoconfirmed users എന്നതിലേക്ക് ചേർക്കുന്നു. ദുരുപയോഗ അരിപ്പകൾക്ക് ഒരു നിശ്ചിത സമയത്തേക്ക് ഉപയോക്താക്കളെ സ്വപ്രേരിതമായി ഉപയോക്തൃ അവകാശങ്ങളിൽ ചേർക്കുന്നതിൽ നിന്ന് തടയാൻ കഴിയും. ഉപയോക്താക്കളെ അവരുടെ അവകാശങ്ങളിൽ നിന്ന് നീക്കംചെയ്യാനും അവയ്ക്ക് കഴിയും. ഫാബ്രിക്കേറ്ററിൽ തങ്ങളുടെ വിക്കിക്ക് ഈ കാലയളവ് മാറ്റാൻ വിക്കികൾക്ക് ഇപ്പോൾ ആവശ്യപ്പെടാം. നിലവിൽ ഇത് അഞ്ച് ദിവസമാണ്. [2]
പ്രശ്നങ്ങൾ
- ഒരു പുതിയ മാറ്റം കാരണം കഴിഞ്ഞ വർഷം ചില ദുരുപയോഗ അരിപ്പകൾ പ്രവർത്തിക്കുന്നത് നിർത്തി. ആ പ്രവർത്തനത്തിന് ലഭ്യമല്ലാത്ത വേരിയബിളുകൾ ഉപയോഗിക്കാൻ അവർ ശ്രമിച്ചാൽ അവ പരാജയപ്പെടും. ഇത് ഇപ്പോൾ പരിഹരിച്ചു. [3]
ഈ ആഴ്ചയിലെ മാറ്റങ്ങൾ
- മീഡിയവിക്കിയുടെ പുതിയ പതിപ്പ് 29 സെപ്റ്റംബർ മുതൽ ടെസ്റ്റ് വിക്കികളിലും MediaWiki.org ലും ലഭിക്കുന്നതായിരിക്കും. 30 സെപ്റ്റംബർ മുതൽ വിക്കിപീഡിയ ഇതര വിക്കികളിലും ചില വിക്കിപീഡിയകളിലും ഇത് ലഭിക്കും. 1 ഒക്ടോബർ ഓടെ എല്ലാ വിക്കികളിലും ഇത് ലഭിക്കുന്നതായിരിക്കും (കലണ്ടർ).
ഭാവിയിലെ മാറ്റങ്ങൾ
- സംവാദ താളിൽ നിന്നോ നാൾവഴിയിൽ നിന്നോ മറ്റ് ഭാഷാ പതിപ്പുകളിലേക്കുള്ള ഭാഷാ ലിങ്കുകൾ നിങ്ങൾക്ക് കാണാൻ കഴിയില്ല. നിങ്ങൾ ഒരു ലേഖനം എഡിറ്റുചെയ്യുമ്പോൾ അവ കാണിക്കില്ല. ഇത് മാറ്റാം. ഒരു നാൾവഴി താളിൽ നിന്ന് മറ്റൊരു നാൾവഴി താളിലേക്കാണോ ലേഖനത്തിലേക്കാണോ ലിങ്ക് ചെയ്യേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. നിങ്ങൾക്ക് ഫാബ്രിക്കേറ്ററിലെ ചർച്ചയിൽ പങ്കെടുക്കാം.
- ലിങ്ക് നിറങ്ങൾ മാറാം. ലിങ്കുകളും മറ്റ് വാചകങ്ങളും തമ്മിലുള്ള വ്യത്യാസം കൂടുതൽ വ്യക്തമാക്കുന്നതിനാണിത്. നിങ്ങൾക്ക് ഫാബ്രിക്കേറ്ററിൽ കൂടുതൽ വായിക്കുാൻ സാധിക്കും.
- നിങ്ങളുടെ ക്രമീകരണങ്ങളിൽ വെബിലാണോ ഇമെയിലിലാണോ വ്യത്യസ്ത അറിയിപ്പുകൾ ലഭിക്കുേണ്ടത് എന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ ആഴ്ച അവസാനം
Apps
എന്നത് ഇതരമാർഗങ്ങളിലൊന്നായി നിങ്ങൾ കാണും. Android, iOS വിക്കിപീഡിയ അപ്ലിക്കേഷനുകൾ ആഗ്രഹിക്കുന്നവർക്ക് പുഷ് അറിയിപ്പുകൾ നൽകുന്നതിനാലാണിത്. ടെസ്റ്റ് വിക്കിയിൽ നിങ്ങൾക്ക് ക്രമീകരണങ്ങൾ കാണാൻ കഴിയും. ഒക്ടോബറോടെ Android- ലും 2021 ന്റെ തുടക്കത്തോടെ iOS- ലും പുഷ് അറിയിപ്പുകൾ നേടുക എന്നതാണ് ലക്ഷ്യം. [4] - നിങ്ങൾക്ക് ഉടനെ തന്നെ ഒരു നിശ്ചിത സമയത്തേക്ക് നിങ്ങളുടെ വാച്ച് ലിസ്റ്റിൽ പേജുകൾ ഇടാനുള്ള സംവിധാനം ലഭിക്കും. നിങ്ങൾക്ക് കുറച്ച് സമയത്തേക്ക് എന്തെങ്കിലും കാണണമെങ്കിലും എന്നാൽ ഇത് എന്നെന്നേക്കുമായി നിങ്ങളുടെ വാച്ച് ലിസ്റ്റിൽ ആവശ്യമില്ലെങ്കിലും ഇത് ഉപയോഗിക്കാം. ഇത് ഇപ്പോൾ mediawiki.orgൽ പ്രവർത്തിക്കുന്നു, പിന്നീട് കൂടുതൽ വിക്കികളിലേക്ക് വരും. നിങ്ങൾക്ക് കൂടുതൽ വായിക്കാനും മറ്റ് വിക്കികളിൽ എപ്പോൾ വരുമെന്ന് കാണാനും കഴിയും.
- ഈ വർഷത്തെ മികച്ച പുതിയ സാങ്കേതിക ഉപകരണങ്ങളെന്ന് വിക്കിമീഡിയക്കാർ കരുതുന്നവയെ നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങൾക്ക് അവയെ നാമനിർദ്ദേശം ചെയ്യാനും കഴിയും.
ടെക് വാർത്തകള്‍ തയാറാക്കിയത്-ടെക് ന്യൂസ് എഴുത്തുകാർ, പോസ്റ്റുചെയ്തത് bot • സംഭാവന ചെയ്യുക • വിവർത്തനം ചെയ്യുക • സഹായം തേടു • അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക • സബ്സ്ക്രൈബുചെയ്യുക/അൺസബ്സ്ക്രൈബുചെയ്യുക.