സുരക്ഷ/പാസ്‌വേഡ് പുനഃസജ്ജമാക്കൽ

This page is a translated version of the page Security/Password reset and the translation is 100% complete.

പ്രത്യേക ഉപയോക്തൃ അവകാശങ്ങളുള്ള വിക്കി അക്കൗണ്ടുകൾ (ഉദാഹരണത്തിന്, കാര്യനിർവാഹകർ, ബ്യൂറോക്രാറ്റുകൾ, ഓവർസൈറ്ററുമാർ, ചെക്ക് യൂസറുകൾ) ആക്രമണകാരികൾ ഏറ്റെടുക്കുന്ന ഒരു പ്രശ്‌നമുണ്ട്. ദുർബലമായതോ വീണ്ടും ഉപയോഗിച്ചതോ ആയ പാസ്‌വേഡുകൾ കാരണമാകാം ഇത് എന്ന് തോന്നുന്നു.

ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കമ്മ്യൂണിറ്റി അംഗങ്ങൾ ഫൗണ്ടേഷനിലെ ഒന്നിലധികം ടീമുകളിലെ അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നു.

അതിനിടയിൽ, എല്ലാവരും അവരുടെ വിക്കി അക്കൗണ്ടുകൾക്കായി തിരഞ്ഞെടുത്ത പാസ്‌വേഡുകൾ പരിശോധിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. നിങ്ങൾ ഒരു ദുർബലമായ പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അല്ലെങ്കിൽ നിങ്ങൾ മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്ന പാസ്‌വേഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ, ദയവായി ആ പാസ്‌വേഡുകൾ മാറ്റുക.

ശക്തമായ പാസ്‌വേഡുകൾ തിരഞ്ഞെടുക്കുക - എട്ടോ അതിലധികമോ പ്രതീകങ്ങൾ ഉള്ളതും അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നനം എന്നിവ അടങ്ങിയിരിക്കുന്നവയുമായവ.