User:Elitre (WMF)/ഉത്തേജകസംരംഭം

This page is a translated version of the page User:Elitre (WMF)/Boost initiative and the translation is 100% complete.

Translators: please note that message documentation (that is, "instructions") is available for some of the following units. Please allow a few seconds for it to load when you enter the translation interface.

മലയാളം വിക്കിപീഡിയയിലെ പരിഭാഷാ പിന്തുണ മെച്ചപ്പെടുത്തൽ

നിരവധി വിക്കിപീഡിയ സമൂഹങ്ങളിൽ വിവർ‌ത്തന പ്രക്രിയയെ സഹായിക്കുന്നതിൽ ഉള്ളടക്ക പരിഭാഷാ ഉപകരണം വിജയിച്ചിട്ടുണ്ട്, ഒപ്പം നിങ്ങളുടെ പ്രത്യേക ആവശ്യങ്ങളെ അടിസ്ഥാനമാക്കി മലയാളം വിക്കിപീഡിയ ലേഖകരുമായി ചേർന്ന്, ഈ ഉപകരണം മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ തുടക്കത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നു.

മറ്റ് ഭാഷകളിൽ നിന്നുള്ള ഉള്ളടക്കം വിവർത്തനം ചെയ്തുകൊണ്ട് വിക്കിപീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കാൻ ഉള്ളടക്ക പരിഭാഷ വഴി സാധിക്കുന്നു. ഇത് ഉപയോഗിച്ച് അഞ്ച് ലക്ഷത്തിലധികം ലേഖനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. കൂടാതെ, ഈ ഉപകരണം നല്ല നിലവാരമുള്ള ഉള്ളടക്കം സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ നൽകുന്നു. ഇത് ഗൗരവത്തോടെയല്ലാതെ സൃഷ്ടിക്കുന്ന യാന്ത്രിക വിവർത്തനങ്ങളുടെ പ്രസിദ്ധീകരണം തടയുന്നുമുണ്ട്. പൊതുവേ, ഞങ്ങളുടെ വിശകലനം കാണിക്കുന്നത് പരിഭാഷകൾ ആദ്യം മുതൽ ആരംഭിച്ച ലേഖനങ്ങളേക്കാൾ മായ്ക്കപ്പെടാൻ സാധ്യത കുറവാണ് എന്നാണ്.

മലയാളം വിക്കിപീഡിയ ലേഖകർ, 3,799 ലേഖനങ്ങൾ സൃഷ്ടിക്കാനായി ഉള്ളടക്ക പരിഭാഷ ഉപയോഗിച്ചിട്ടുണ്ട്. ലേഖകസമൂഹത്തിന്റെ വലിപ്പം വെച്ച് നോക്കിയാൽ, പരിഭാഷ വഴി കൂടുതൽ ലേഖനങ്ങൾ സൃഷ്ടിക്കാനും, നിലവിലുള്ളവ വികസിപ്പിക്കാനും ഉള്ള ശേഷി ഇനിയും അവശേഷിക്കുന്നുണ്ട്, ഒപ്പം പുതിയ ലേഖകരെ സൃഷ്ടിപരമായ തിരുത്തുകൾ എങ്ങനെയാണ് ഉണ്ടാവുന്നതെന്ന് പഠിപ്പിക്കാനും കഴിയും. പരിഭാഷ വഴി സുസ്ഥിരമായ വിധത്തിൽ മറ്റ് ഭാഷകളുമായുള്ള അന്തരം കുറയ്ക്കുവാനും ലേഖകരുടെ എണ്ണം കൂട്ടുവാനും സമൂഹത്തെ സഹായിക്കാൻ കഴിയും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ഇനി പറയുന്നവയിൽ താങ്കളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു:

  • മലയാളം വിക്കിപീഡിയയിൽ ഉള്ളടക്ക പരിഭാഷ കൂടുതൽ ദൃശ്യമാക്കൽ. ഇതിൽ ഉപകരണം സ്വതേ ലഭ്യമായിരിക്കുന്ന വിധത്തിൽ ആക്കലും, പ്രസക്തമായ സ്ഥാനങ്ങളിൽ ഉപകരണം പെട്ടന്ന് കണ്ണിൽ പെടുന്ന വിധത്തിൽ സ്ഥാപിക്കലും, ഉള്ളടക്കരാഹിത്യമുള്ള സ്ഥലങ്ങളിൽ പ്രസക്തമായ വിധത്തിൽ പ്രത്യക്ഷപ്പെടുത്തലും, സമൂഹത്തിന്റെ ആവശ്യത്തിനനുസൃതമായ വിധത്തിൽ ക്രമീകരിക്കലും ഉൾപ്പെടുന്നു. ഇതുവഴി, കൂടുതൽ ലേഖകർക്ക് പരിഭാഷയ്ക്ക് അനുയോജ്യമായ ഉള്ളടക്കം കണ്ടെത്താനും കഴിയുന്നതാണ്.
  • നിലവിലുള്ള ലേഖനങ്ങളിലെ ഉള്ളടക്കത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കൽ. നിലവിലുള്ള ലേഖനങ്ങളിൽ പുതിയ ഉപവിഭാഗങ്ങൾ പരിഭാഷപ്പെടുത്തുന്നതു വഴിയുള്ള വിപുലീകരണത്തിനുള്ള ആശയങ്ങൾ കാണുക. നിലവിലുള്ള ലേഖനങ്ങൾ, പുതിയ വീക്ഷണങ്ങൾ ചേർത്തും വിഷയത്തെ വിശദമായി ഉൾപ്പെടുത്തിയും വികസിപ്പിക്കാൻ ഇതുവഴി ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്.
  • കൂടുതൽ ഉപകരണങ്ങളിൽ നിന്നും പരിഭാഷ ചെയ്യൽ പിന്തുണയ്ക്കൽ. മൊബൈൽ ഉപകരണങ്ങളിൽ നിന്നുള്ള പരിഭാഷയെ പിന്തുണക്കുന്നതു വഴി ഏതൊരു ഉപകരണത്തിൽ നിന്നും സംഭാവനകൾ ചെയ്യാൻ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാനും അങ്ങനെ പുതിയ ലേഖകർക്ക് ഭാഗഭാക്കാകാനും കഴിയുന്നതാണ്.

ഞങ്ങളുടെ ലക്ഷ്യങ്ങൾ ആദ്യം തന്നെ സമൂഹവുമായി ഞങ്ങൾക്ക് പങ്ക് വെയ്ക്കണം. അടുത്ത ചുവടുകളുടെ വിശദാംശങ്ങൾ സമൂഹവുമായുള്ള സഹകരണത്തിലൂടെയായിരിക്കും നിർവ്വചിക്കപ്പെടുക, ഒപ്പം ഓരോ സമൂഹത്തിനും വേണ്ട ആവശ്യങ്ങൾ മനസ്സിലാക്കാൻ ഒരു ഗവേഷണ പ്രക്രിയയും ഞങ്ങൾ ലക്ഷ്യമിടുന്നുണ്ട്.

പ്രാഥമിക ചുവെടന്ന നിലയിൽ, ഇനി പറയുന്നവയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങൾ അറിയാൻ ഞങ്ങളാഗ്രഹിക്കുന്നു:

  • മുകളിൽ കൊടുത്തിരിക്കുന്ന വിധത്തിൽ പരിഭാഷ പിന്തുണ മെച്ചപ്പെടുത്താനുള്ള ആശയം, മലയാളം വിക്കിപീഡിയയുടെ സുസ്ഥിര വളർച്ചയ്ക്ക് സഹായകരമായ മാർഗ്ഗമാണെന്ന് താങ്കൾ കരുതുന്നുണ്ടോ?
  • ഞങ്ങൾ പരിഗണിക്കേണ്ട എന്തെങ്കിലും ആശങ്കകൾ താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

നിർദ്ദിഷ്ട സംരംഭത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായവും മറ്റെന്തെങ്കിലും കുറിപ്പുകളും ഈ സംഭാഷണ ചരടിൽ ഇടാൻ മടിക്കേണ്ടതില്ല.

താങ്കളുടെ അഭിപ്രായമറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

നമസ്കാരം User:Elitre (WMF)/Boost initiative/ml,

മലയാളം വിക്കിപീഡിയ സമൂഹത്തിന്റെയും മറ്റുള്ളവരുടെയും വളർച്ചയ്ക്കായി പരിഭാഷാ സൗകര്യം വികസിപ്പിക്കുന്നതിനായി ഭാഷാ ടീം മുൻകൈ എടുക്കുന്നു. ഉള്ളടക്ക പരിഭാഷാ ഉപകരണം ഉപയോഗിച്ച് നിങ്ങൾ ധാരാളം വിവർത്തനങ്ങൾ സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ പ്രതികരണം ഞങ്ങൾക്ക് വളരെ പ്രധാനമാണ്. താങ്കളുടെ പ്രാദേശിക സമൂഹതാളിലോ mediawiki.org വെബ്‌സൈറ്റിലുള്ള പദ്ധതിയുടെ സംവാദത്താളിലോ താങ്കളുടെ അഭിപ്രായം അറിയിക്കുക. ഭാഷാ ടീമിനെ പ്രതിനിധീകരിച്ച്, നന്ദി!