Template talk:Translate-status/Fundraising 2011/ml

താങ്കൾ എന്നതിനേക്കാൾ കുറച്ചുകൂടി സൗഹാർദ്ദപരമായ വാക്കാണ് നിങ്ങൾ എന്നു കരുതുന്നു. ഇവിടത്തെ താങ്കളെ മുഴുവൻ നിങ്ങളാക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു.?

ഉദാഹരണം:

താങ്കളുടെ/നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ 
താങ്കൾ/നിങ്ങൾ സംഭാവന നൽകാനുദ്ദേശിക്കുന്ന തുക തിരഞ്ഞെടുക്കുക:

--Vssun 15:28, 3 October 2011 (UTC)Reply

താങ്കൾ എന്നുതന്നെ മതിയെന്നാണെനിക്ക് തോന്നുന്നത്. ആദരസൂചകവും ഏകവചനവും ആണല്ലോ.നിങ്ങൾക്ക് ഒരു ബഹുവചന ധ്വനിയില്ലേ?--Fuadaj 15:48, 3 October 2011 (UTC)Reply
താങ്കൾ എന്നു തന്നെ മതി എന്നാണു കരുതുന്നത്. --Anoopan 15:52, 3 October 2011 (UTC)Reply
നിങ്ങൾ എന്നത് വടക്കൻ കേരളത്തിൽ മാത്രമാണ് ആദരസൂചകപദമെന്ന് തോന്നുന്നു. എന്തായാലും തെക്കൻ കേരളത്തിൽ അല്ല. താങ്കൾ എന്ന പദത്തോടാണ് പൂർണ്ണയോജിപ്പ്. --Jacob 16:26, 3 October 2011 (UTC)Reply

നന്ദി. താങ്കൾ എന്നു തന്നെ ഉപയോഗിക്കാം. --Vssun 02:09, 4 October 2011 (UTC)Reply

മില്യൺ

edit

ചരങ്ങളിൽ മില്യണു പകരം കോടിയുണ്ടാക്കാൻ നമുക്ക് വഴിയുണ്ടോ?--Vssun 02:10, 4 October 2011 (UTC)   Done--Vssun 02:33, 4 October 2011 (UTC)Reply

Return to "Translate-status/Fundraising 2011/ml" page.