Fundraising 2011/Sengai Letter/ml


edit

ദയവായി വായിക്കുക: വിക്കിപീഡിയ ഉപയോക്താവ് ഡോ.സെൻഗായ് പൊതുവന്റെ വ്യക്തിപരമായ അഭ്യർത്ഥന

Header edit

വിക്കിപീഡിയ ഉപയോക്താവ് ഡോ. സെൻഗായ് പൊതുവൻ എഴുതിയത്

Appeal edit

1936-ൽ ഒരു ഇന്ത്യൻ ഗ്രാമത്തിലെ പാവപ്പെട്ട കർഷകകുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഇന്ന് ഞാൻ വിക്കിപീഡിയയെ ആശ്രയിക്കുകയും തിരുത്തുകയും ചെയ്യുന്നു.

ഭാവി തലമുറകൾക്ക് വേണ്ടി വിക്കിപീഡിയ നിലനിൽക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് വിക്കിപീഡിയയുടെ സെർവറുകൾ പ്രവർത്തിപ്പിക്കാനും, ചെറിയ ഉദ്യോഗസ്ഥവൃന്ദത്തെ നിലനിർത്താനും, പരസ്യരഹിതമായി വിജ്ഞാനം പങ്കുവയ്ക്കാനും വേണ്ടിയുള്ള ഞങ്ങളുടെ വാർഷിക ധനസമാഹരണയജ്ഞമാണ്. താങ്കൾക്ക് സഹായിക്കാനാകുമെങ്കിൽ Rs.100, Rs.500, Rs.1000 അഥവാ താങ്കൾക്ക് നൽകാനാവുന്ന ഏതു തുകയും നൽകി സഹകരിക്കുക.

ഒരുപക്ഷെ എന്റെയത്ര പ്രായമാകുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ ജ്ഞാനവും പരിചയവും ലോകവുമായി പങ്കുവയ്ക്കാൻ ആഗ്രഹമുണ്ടായേക്കാം. ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച ഞാൻ ഒരു പി.എച്ച്.ഡി ഡിഗ്രി സമ്പാദിക്കുകയും ഒരു സർക്കാർ മാസികയ്ക്ക് വേണ്ടി 14 വർഷം ജോലി നോക്കുകയും ചെയ്തു. നാലു പെണ്മക്കളും ഒരു മകനും ഉള്ള ഞാൻ ഇന്നും കയ്യിൽ കലപ്പയേന്തിയ ഒരു ഗ്രാമീണ കർഷകനായി സ്വയം സങ്കൽപ്പിക്കുന്നു.

എന്റെ പി.എച്ച്.ഡി തമിഴ് നാടിലെ നാടൻ കളികളെക്കുറിച്ചായിരുന്നു. നിങ്ങൾ ഒരിക്കലും ഞാൻ എഴുതിയ ഒറ്റ ലേഖനം പോലും വായിക്കില്ലായിരിക്കാം. എന്നാൽ ആയിരങ്ങൾ എന്റെ ലേഖനങ്ങൾ വായിക്കുന്നു എന്നത് എനിക്ക് സംതൃപ്തി നൽകുന്നു. നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയം ഏതുമായിക്കൊള്ളട്ടെ, വിക്കിപീഡിയയിൽ അതിനെ പറ്റി ഒരു ലേഖനം നിങ്ങൾക്ക് കണ്ടെത്താൻ സാധിക്കും എന്ന വസ്തുത നിങ്ങളെ ഞാൻ ഗർവ്വോടെ അറിയിക്കുന്നു.

ഞാൻ ആദ്യമായി 2005-ൽ ഒരു കമ്പ്യൂട്ടർ വാങ്ങി. എന്റെ കൈകൾ വിറയ്ക്കുന്നതിനാൽ മൗസ് ഉപയോഗിക്കുന്നത് എനിക്ക് വിഷമമേറിയ കാര്യമായിരുന്നു. 2009- ഓടെ ഞാൻ വിക്കിപീഡിയയെ കണ്ടെത്തി. ഒരിക്കൽ ഞാൻ പുരാതന ഭാരതീയ കവികളെക്കുറിച്ച് വിക്കിപീഡിയയിൽ ഒരു ലേഖനമെഴുതി. 30-ഓളം പേരുകൾ ചേർത്തതിനു ശേഷം ഞാൻ ഉറങ്ങിപ്പോയി. പിറ്റേ ദിവസം അതേ ലേഖനത്തിൽ 320 പേരുകൾ ഞാൻ കണ്ടു. അതെ, ഇങ്ങനെയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്!

ഞങ്ങളുടെ സംരംഭത്തിൽ ചേർന്ന് തിരുത്തിയോ, സംഭാവനകൾ നൽകിയോ വിക്കിപീഡിയയെ സൗജന്യ വിജ്ഞാന സ്രോതസ്സായി നിലനിർത്താൻ സഹായിക്കുക.

നന്ദി.

ഡോ. സെൻഗായ് പൊതുവൻ, പി.എച്ച്.ഡി.

വിക്കിപീഡിയ ഉപയോക്താവ്